സോഷ്യൽ മീഡിയയിൽ വൈറലായി ധോണിയുടെ പുതിയ ലുക്ക്

പട്ടാള ചുമതലകളുമായി ബന്ധപ്പെട്ട് ക്രിക്കറ്റിൽ നിന്ന് വിട്ട് നിൽക്കുന്ന മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി പുതിയ ലുക്കിൽ. ജയ്‌പൂർ എയർപോർട്ടിൽ വെച്ചുള്ള ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുന്നത്. കറുത്ത ബന്ദന അണിഞ്ഞുകൊണ്ടുള്ള ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ധോണിയുടെ ക്രിക്കറ്റ് ഭാവിയെ കുറിച്ച് ഇപ്പോഴും വ്യക്തത ഇല്ലെങ്കിലും 100 കണക്കിന് ആരാധകരാണ് ധോണിയെ സ്വീകരിക്കാൻ എയർപോർട്ടിൽ എത്തിയത്.

https://www.instagram.com/p/B1lEVq3AeAk/

ആർമി ചുമതലകളുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ടീമിൽ തന്നെ ഉൾപെടുത്തേണ്ടതില്ലെന്ന് ധോണി നേരത്തെ സെലക്ടാർമാരെ അറിയിച്ചിരുന്നു. തുടർന്ന് യുവതാരം റിഷഭ് പന്താണ് വെസ്റ്റിൻഡീസിൽ ഇന്ത്യയുടെ കീപ്പറായി കളിച്ചത്.  കശ്മീർ വാലിയിലെയും ലഡാക്കിലെയും തന്റെ ചുമതലകൾ തീർത്തതിന് ശേഷമാണ് ധോണി ജയ്‌പ്പൂരിൽ പുതിയ രൂപത്തിൽ എത്തിയത്.

Previous articleമാർക്കസ് ജോസഫ്!!! മുത്താണ് ഗോകുലത്തിന്റെ ഈ ക്യാപ്റ്റൻ!!
Next articleഫ്രാങ്ക് ലാംപാർഡ് ആണ് തനിക്ക് പ്രചോദനമെന്ന് ടാമി അബ്രഹാം