ഗോകുലത്തിന്റെ മാർകസിന് അഞ്ചു ഗോൾകൾ, ട്രിനിഡാഡിന് 15 ഗോൾ വിജയം

ഗോകുലം കേരള എഫ് സിയുടെ ക്യാപ്റ്റൻ മാർക്കസ് ജോസഫ് സ്വന്തം ദേശീയ ടീമിനു വേണ്ടിയും ഗോളടിച്ചു കൂട്ടുകയാണ്. ഇന്ന് പുലർച്ചെ തന്റെ ദേശീയ ടീമായ ട്രിനിഡാഡ് ആൻഡ് ടൊബാഗോയ്ക്ക് വേണ്ടി ഇറങ്ങിയ മാർക്കസ് അടിച്ചത് അഞ്ചു ഗോളുകളാണ്. ആംഗുല്ലയെ നേരിട്ട ട്രിനിഡാഡ് ആൻഡ് ടിബാഗോ എതിരില്ലാത്ത പതിനഞ്ചു ഗോളുകളുടെ വിജയം സ്വന്തമാക്കുകയും ചെയ്തു.

ട്രിനിഡാഡിന്റെ ചരിത്രത്തിലെ ഏറ്റവു വലിയ വിജയമാണിത്. അവസാന 14 മത്സരങ്ങളിൽ വിജയമില്ലാതെ കഷ്ടപ്പെടുകയായിരുന്ന ടീമാണ് ഇന്ന് 15-0 എന്ന സ്കോറിന് വിജയിച്ചത്. 14, 27, 31, 33, 47 മിനുട്ടുകളിൽ ആയിരുന്നു മാർക്കസിന്റെ ഗോളുകൾ.

Previous articleടി20യില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച തിരിച്ചുവരവ്
Next article“സിറ്റിക്കെതിരായ മത്സരം ഏറ്റവും വിഷമം പിടിച്ചത്”