ടി20യില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച തിരിച്ചുവരവ്

ടി20 ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച തിരിച്ചുവരവുകളില്‍ ഒന്നാണ് നാഗ്പൂരില്‍ കണ്ടതെന്ന് പറഞ്ഞ് നായകന്‍ രോഹിത് ശര്‍മ്മ. മുഹമ്മദ് നയിം-മിഥുന്‍ കൂട്ടുകെട്ട് ക്രീസില്‍ നിന്നപ്പോള്‍ ബംഗ്ലാദേശിനായിരുന്നു മത്സരത്തില്‍ സാധ്യതയെങ്കിലും ദീപക് ചഹാറും ശിവം ഡുബേയും ഇന്ത്യയുടെ തിരിച്ചുവരവിന് വഴിയൊരുക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ 8 വിക്കറ്റ് കൈവശമുള്ളപ്പോള്‍ 48 പന്തില്‍ നിന്ന് 69 റണ്‍സ് മാത്രം മതിയായിരുന്നു ബംഗ്ലാദേശിന്, എന്നാല്‍ തുടരെ വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യ 30 റണ്‍സിന്റെ വിജയം കരസ്ഥമാക്കി.

34 റണ്‍സ് എടുക്കുന്നതിനിടെയാണ് 8 വിക്കറ്റുകള്‍ ബംഗ്ലാദേശിന് നഷ്ടമായത്. ബൗളര്‍മാര്‍ ഇന്ത്യയുടെ ടി20യിലെ ഏറ്റവും മികച്ച തിരിച്ചുവരവിന് കളമൊരുക്കി ഇന്ത്യയ്ക്ക് പരമ്പരയും നേടിക്കൊടുത്തുവെന്ന് രോഹിത് ശര്‍മ്മ പറഞ്ഞു. യുവ താരങ്ങള്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് മുന്നോട്ട് വരുന്നത് മികച്ച കാര്യമാണെന്നും രോഹിത് പറഞ്ഞു

Previous articleപിങ്ക് ബോളിൽ പരിശീലനം തുടങ്ങി ഇന്ത്യൻ താരങ്ങൾ
Next articleഗോകുലത്തിന്റെ മാർകസിന് അഞ്ചു ഗോൾകൾ, ട്രിനിഡാഡിന് 15 ഗോൾ വിജയം