ഇന്ത്യൻ വനിതാ ഫുട്ബോൾ ലീഗ് ഇത്തവണ ബാംഗ്ലൂരിൽ

ഇന്ത്യൻ വനിതാ ലീഗിന്റെ നാലാം സീസണ് ബെംഗളൂരുവിൽ നടക്കും. ബെംഗളൂരു ഫുട്ബോൾ സ്റ്റേഡിയമാകും ഫുട്ബോൾ ലീഗിന്റെ ഫൈനൽ റൗണ്ടിന് വേദിയാവുക. ജനുവരി 24 മുതലാകും ടൂർണമെന്റ് നടക്കുക. 12 ടീമുകളാണ് ഇത്തവണ ലീഗിൽ കിരീടത്തിനായി മാറ്റുരയ്ക്കുന്നത്. 6 ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളിൽ ആയാകും മത്സരം. കേരളത്തെ പ്രതിനിധീകരിച്ച് തുടർച്ചയായ മൂന്നാം തവണയും ഗോകുലം കേരള എഫ് സി ആകും വനിതാ ലീഗിൽ മത്സരിക്കുന്നത്.

ഗ്രൂപ്പുകൾ തീരുമാനം ആയിട്ടില്ല. കഴിഞ്ഞ സീസണിൽ ലുധിയാനയിൽ വെച്ച് നടന്ന ലീഗിൽ തമിഴ്നാട് ക്ലബായ സേതു എഫ് സി ആയിരുന്നു ലീഗ് കിരീടം സ്വന്തമാക്കിയത്. ക്ലബുകൾക്ക് ഇത്തവണ രണ്ട് വിദേശ താരങ്ങളെ സൈൻ ചെയ്യാം. ഒരു വിദേശ താരത്തെ പ്ലേയിങ് ഇലവനിൽ കളിപ്പിക്കുകയും ചെയ്യാം.

Previous article“മറഡോണയെ കിട്ടിയാൽ പോലും മോശമാക്കുന്ന ക്ലാബായി യുണൈറ്റഡ് മാറി”
Next article“മാഞ്ചസ്റ്റർ യുണൈറ്റഡിനോട് സ്നേഹം മാത്രം” – ലുകാകു