“മറഡോണക്ക് വേണ്ടി ജയിക്കണം”

Picsart 22 11 25 22 47 38 365

ലോകകപ്പിലെ രണ്ടാം മത്സരത്തിൽ മെക്സിക്കോയെ നേരിടാൻ ഒരുങ്ങുകയാണ് അർജന്റീന. മറഡോണയുടെ രണ്ടാം ചരമവാർഷികം കഴിഞ്ഞ് ഒരു ദിവസം കഴിഞ്ഞാണ് അർജന്റീന ഈ മത്സരത്തിന് ഇറങ്ങുന്നത്. മറഡോണക്ക് വേണ്ടി ഇന്ന് വിജയിക്കണം എന്ന് അർജന്റീന സ്ട്രൈക്കർ ലൗട്ടാരോ മാർട്ടിനസ് പറഞ്ഞു.

മറഡോണ ഞങ്ങൾക്ക് എല്ലാം ഞങ്ങളുടെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട വ്യക്തിയാണ്. അദ്ദേഹത്തെ ഞങ്ങൾ എന്നും ഓർക്കുന്നു. മറഡോണ മരിച്ച ദിവസം എല്ലാവർക്കും വേദനയുള്ള ദിവസം ആണ്. നാളത്തെ വിജയത്തിലൂടെ മറഡോണയെ സന്തോഷിപ്പിക്കാൻ കഴിയും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു എന്നും ലൗട്ടാരോ പറഞ്ഞു.

മറഡോണ 22 11 25 22 47 51 969

ലോകകപ്പ് വിജയിച്ച് തുടങ്ങാൻ ആയിരുന്നു ആഗ്രഹിച്ചത്. പക്ഷേ സൗദിക്ക് എതിരെ ചില പിഴവുകൾ സംഭവിച്ചു. ഇപ്പോൾ മെക്സിക്കോയെക്കുറിച്ച് മാത്രം ചിന്തിക്കുകയാണ്. ഞങ്ങളുടെ ഗ്രൂപ്പ് ശക്തമാണ്. ഒരു ഫൈനൽ എന്ന പോലെ ആണ് മെക്സിക്കോയ്ക്ക് എതിരായ മത്സരത്തെ സമീപിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.