വിനീതിനെതിരെ വ്യാജ പ്രചരണം, ഖേദം പ്രകടിപ്പിച്ചും ന്യായീകരിച്ചും മഞ്ഞപ്പട

- Advertisement -

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം സി കെ വിനീതിനെതിരെ വ്യാജ ഓഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ തെറ്റുകൾ സമ്മതിച്ചും ഖേദം പ്രകടിപ്പിച്ചും ഒപ്പം ന്യായീകരിച്ചും മഞ്ഞപ്പട എത്തി. നേരത്തെ തന്നെ മഞ്ഞപ്പട തെറ്റുകൾ സമ്മതിച്ചു കൊണ്ടും, ഒപ്പം ഇതാവർത്തിക്കില്ല എന്ന് ഉറപ്പ് നൽകിയും ഒരു ഔദ്യോഗിക കുറിപ്പ് ഇറക്കും എന്ന് ഫാൻപോർട്ട് റിപ്പോർട്ട് ചെയ്തിരുന്നു. വിനീത് നൽകിയ പരാതിയിൽ കേസ് എടുക്കാൻ താല്പര്യമില്ല എന്നും ഔദ്യോഗിക കുറിപ്പ് ഇറക്കിയാൽ ഈ പ്രശ്നം അവസാനിപ്പിക്കാം എന്നും സി കെ വിനീത് നേരത്തെ അന്വേഷണ സംഘത്തെയും മഞ്ഞപ്പടയെയും അറിയിച്ചിരുന്നു.

അവസാനം ഇന്ന് കൂടിയാലോചനകൾക്ക് ശേഷം മഞ്ഞപ്പട ഔദ്യോഗിക കുറിപ്പ് ഇറക്കി. വിനീതും ബോൾ ബോയിയും തമ്മിൽ നടന്നു എന്ന് പറയുന്ന സംഭവങ്ങളുടെ വോയിസ് ക്ലിപ്പ് തങ്ങളുടെ എക്സിക്യൂട്ടീവ് ഗ്രൂപ്പിലാണ് വന്നത് എന്നും. എക്സിക്യൂട്ടീവ് മെമ്പർ ആണ് ഇത് അയച്ചതെന്നും മഞ്ഞപ്പട സമ്മതിക്കുന്നു. അതിൽ ഖേദം പ്രകടിപ്പിക്കുന്നതായും ഇനി ഇതാവർത്തിക്കില്ല എന്ന് ഉറപ്പ് വരുത്തും എന്ന് മഞ്ഞപ്പട കുറിപ്പിൽ പറയുന്നു.

വിനീതിനെതിരായി പറഞ്ഞ സംഭവങ്ങൾക്ക് യാതൊരു തെളിവും ഇല്ലായെന്നും അതുകൊണ്ട് തന്നെ ഈ സംഭവം ശരിയെല്ല എന്ന് കരുതേണ്ടി വരുമെന്നും മഞ്ഞപ്പട തങ്ങളുടെ ഔദ്യോഗിക കുറിപ്പിൽ പറയുന്നു.

മഞ്ഞപ്പട ഇംഗ്ലീഷിലും മലയാളത്തിലും ആയാണ് സ്റ്റേറ്റ്മെന്റ് പുറത്ത് വിട്ടിരിക്കുന്നത്. മലയാളത്തിൽ ഉള്ള വിശദീകരണത്തിൽ ഈ തെറ്റിനെ മഞ്ഞപ്പട ന്യായീകരിക്കുന്നതായും കാണാൻ സാധിക്കുന്നുണ്ട്. “തെറ്റ് കണ്ടാൽ വിമർശിക്കാൻ പാടില്ല എന്ന് അറിയില്ലാത്ത തങ്ങളുടെ ഒരു മെംബർ അദ്ദേഹം സാക്ഷിയായ സംഭവം സുഹൃത്തിനോട് പങ്കുവെച്ചത് മാത്രമാണ്” ഇതെന്ന് മഞ്ഞപ്പട പറയുന്നുണ്ട്.

മാച്ച് കമ്മീഷർ ഇങ്ങനെയൊരു സംഭവമേ നടന്നില്ല എന്ന് പറയുമ്പോഴാണ് ഇപ്പോഴും മഞ്ഞപ്പട ഈ സംഭവത്തെ ന്യായീകരിക്കുന്നത്. ഈ വോയിസ് ക്ലിപ്പ് അയച്ച വ്യക്തി മഞ്ഞപ്പടയ്ക്ക് പ്രിയപ്പെട്ടവൻ ആണെന്നും എന്നും അങ്ങനെ ആയിരിക്കും എന്നും സ്റ്റേറ്റ്മെന്റിൽ പറയുന്നു. ഏതെങ്കിലും ഒരാൾ പറയുന്നതിനെ മഞ്ഞപ്പടയെ വിമർശിക്കരുത് എന്ന് പറയുന്ന അതേ കുറിപ്പിൽ തന്നെയാണ് പറഞ്ഞ വ്യക്തിയെ ന്യായീകരിക്കുകയും ചെയ്യുന്നത്.

മഞ്ഞപ്പടയുടെ സ്റ്റേറ്റ്മെന്റിന്റെ പൂർണ്ണരൂപം;

Referring to the alleged voice clip which was posted in Manjappada Ernakulam Executive group regarding Chekkiyot Kizhakeveettil Vineeth-ball boy issue, Manjappada’s official statement is as follows:

Manjappada have never promoted any forms of bullying or abusing and never encouraged anyone to harass any player/officials. We have maintained the same decorum in our social media as well as in our stands.
The alleged voice clip posted in Ernakulam Executive group was just a narration of an incident that happened during Kerala blasters FC vs Chennaiyin FC. The person who is speaking in the clip is an executive member of manjappada Ernakulam wing and he just narrated the incident from his perspective without any solid evidences. The voice clip somehow went out of the said group and became viral in no time. Any allegations without an evidence should be considered as a false one and it is no different in this case as well. Manjappada condemns the fact that the clip originated from one of our whatsapp groups and we pledge to make sure that no such incident happens in future. We have conveyed the same to Chekkiyot Kizhakeveettil Vineeth’s representatives in the presence of Ernakulam ACP. Manjappada has always been against all kind of bullying and we have advocated the same through our official social media handles.

Manjappada also would like to reiterate that we are a huge fan base and every member in our fan community has the right to speech and expression. Any comments or statements made by an individual should not be considered as the voice of manjappada. All our views and statements will only be made public through our official social media handles. Manjappada should not be held accountable for any remarks made by an individual on our platform. Nevertheless our members have always upheld the pledge against bullying and abusing players and we will continue to do so. Fair remarks about the game can also be misinterpreted at times and our members should be careful even while doing healthy criticism.

It has also been noted that a number online portals are coming up with claims that we are going to shut down Manjappada Kerala Blasters Fan Club. We understand that this is being done for cheap publicity and clicks. We would like to make it clear that these news are completely fake and we are ready to move legally in case of any more news like this.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാർത്ത ചാനലുകളിൽ നിറഞ്ഞു നിന്ന ഒന്നാണ് മഞ്ഞപ്പട – വിനീത് ഇഷ്യൂ. ഇതിൽ മഞ്ഞപ്പടയുടെ ബന്ധം എന്താണ് എന്ന് CK വിനീത് എന്ന താരം തന്നെ പറഞ്ഞു കഴിഞ്ഞു. താരം പരാതി കൊടുത്തിട്ടുള്ളത് മഞ്ഞപ്പട എന്ന പ്രസ്ഥാനത്തിന് എതിരായിട്ടല്ല. വിവാദമായ വോയിസ് ക്ലിപ്പിന്റെ ഉടമസ്ഥന് എതിരായിട്ടാണ്. ബാക്കി മഞ്ഞപ്പട – വിനീത് പോരും മഞ്ഞപ്പട പൂട്ടിക്കെട്ടലും എല്ലാം കുറെ ഓൺലൈൻ മഞ്ഞപ്പത്രക്കാരുടെ ഭാവനയിൽ വിരിഞ്ഞ പൂക്കൾ മാത്രം ആയിരുന്നു.

മഞ്ഞപ്പട ഇന്നേ വരെ ഒരു കളിക്കാരനെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചിട്ടില്ല. ഇനി ശ്രമിക്കുകയും ഇല്ല. പക്ഷെ തെറ്റ് കണ്ടാൽ വിമർശിക്കാൻ പാടില്ല എന്ന് അറിയില്ലാത്ത നമ്മുടെ ഒരു മെമ്പർ CK വിനീത് എന്ന താരത്തെ കുറിച്ച് അവൻ സാക്ഷിയായ ഒരു സംഭവം തന്റെ സുഹൃത്തിനോട് പങ്ക് വച്ച ഒരു വോയിസ് ക്ലിപ്പ് ഫുട്ബോൾ ലോകത്ത് സ്പ്രെഡ് ആകാൻ മഞ്ഞപ്പടയുടെ വാട്സ്ആപ്പ് ഗ്രൂപ്പുകൾ കാരണം ആയതിൽ ഖേദം പ്രകടിപ്പിക്കുന്നു. മഞ്ഞപ്പടയിലെ ഓരോ മെമ്പറും മഞ്ഞപ്പടയ്ക്ക് പ്രിയപ്പെട്ടവരും പ്രാധാന്യമുള്ളവരുമാണ്. ഈ വോയിസ് ക്ലിപ്പിന്റെ ഉടമസ്ഥൻ ആയിട്ടുള്ള മെമ്പറും മഞ്ഞപ്പടയ്ക്ക് പ്രിയപ്പെട്ടവൻ ആണ്. തുടർന്നും ആയിരിക്കും.

മഞ്ഞപ്പട എന്ന പ്രസ്ഥാനം എന്നും ഫുട്ബാളിന്റെ കൂടെ നിന്നവരാണ്. മറ്റ് ഫാൻസ്‌ മോശമായി സംസാരിക്കുമ്പോൾ പോലും മഞ്ഞപ്പട നൽകുന്ന സപ്പോർട്ടിനെ കുറിച് റാഫി അടക്കമുള്ള മുൻ താരങ്ങൾ തുറന്ന് പറഞ്ഞിട്ടുള്ളതാണ്. മഞ്ഞപ്പടയുടെ അഭിപ്രായങ്ങൾ നമ്മുടെ സോഷ്യൽ മീഡിയ അകൗണ്ടുകളിൽ കൂടെ മഞ്ഞപ്പട തുറന്ന് പറയാറുണ്ട്. മഞ്ഞപ്പടയിലെ ഏതെങ്കിലും ഒരാൾ പറഞ്ഞത് മഞ്ഞപ്പടയുടെ അഭിപ്രായം ആയി കണക്കാക്കരുത്.

ഈ പ്രശ്നം മഞ്ഞപ്പത്രക്കാർ ആഘോഷമാക്കിയ അന്ന് മുതൽ, ഒരേ ലക്ഷ്യത്തിനായി പ്രവർത്തിക്കുന്നവർ പോലും തിരിഞ്ഞു കൊത്തി അവസരം മുതലാക്കാൻ ശ്രമിച്ചപ്പോൾ സത്യം മനസ്സിലാക്കി കൂടെ നിന്ന എല്ലാ മഞ്ഞപ്പട മെമ്പേഴ്സിനും നന്ദി അറിയിക്കുന്നു. നമ്മൾക്ക് നമ്മളുണ്ട് എന്ന് ലോകത്തിന് നിങ്ങൾ കാണിച്ചു കൊടുത്തിരിക്കുന്നു.
നന്ദി… നന്ദി…. നന്ദി….

Advertisement