സാഡിയോ മാനെ ആഫ്രിക്കയിലെ മികച്ച താരം

- Advertisement -

ആഫ്രിക്കൻ പ്ലയർ ഓഫ് ദി ഇയർ പുരസ്കാരം സെനഗൽ താരം സാഡിയോ മാനെ സ്വന്തമാക്കി. കഴിഞ്ഞ സീസണിലെ ഗംഭീര പ്രകടനമാണ് മാനെയ്ക്ക് മികച്ച ആഫ്രിക്കൻ താരത്തിനുള്ള പുരസ്കാരം നേടിക്കൊടുത്തത്. കരിയറിൽ ആദ്യമായാണ് താരം ഈ പുരസ്കാരം നേടുന്നത്. ലിവർപൂളിന് വേണ്ടിയും സെനഗലിനു വേണ്ടിയും മികച്ച രീതിയിൽ കളിക്കാൻ അവസാന സീസണിൽ മാനെയ്ക്കായിരുന്നു.

ലിവർപൂളിനൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടവും ക്ലബ് ലോകകപ്പിം ഈ വർഷം മാനെ നേടി. ഒപ്പം ആഫ്രിക്കൻ കപ്പ് ഓഫ് നാഷൺസിൽ സെനഗലിനൊപ്പം റണ്ണേഴ്സ് അപ്പാകാനും മാനെയ്ക്ക് ആയി. 2019ൽ 63 മത്സരങ്ങൾ കളിച്ച മാനെ 35 ഗോളുകളും 11 അസിസ്റ്റും സ്വന്തമാക്കിയിരുന്നു. ലിവർപൂളിന്റെ തന്നെ താരമായിരുന്ന സലാ ആയിരുന്നു അവസാന രണ്ട് സീസണിലും ആഫ്രിക്കയിലെ മികച്ച താരം.

Advertisement