FeaturedFootball

എല്ലാ മത്സരത്തെയും ഫൈനൽ എന്ന പോലെയാണ് കേരള ബ്ലാസ്റ്റേഴ്സ് സമീപിക്കുന്നത് – ലൂണ

കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് ലക്ഷ്യം വെച്ച് തന്നെയാണ് മുന്നോട്ടു പോകുന്നത് എന്ന് കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ. ഇന്നലെ ചെന്നൈയിനെ തോൽപ്പിച്ച ശേഷം സംസാരിക്കുക ആയിരുന്നു ലൂണ.  പ്ലേ ഓഫിൽ എത്താൻ തന്നെയാണ് ടീം ആഗ്രഹിക്കുന്നത്. ഞങ്ങൾ പ്ലേ ഓഫ് കളിക്കുക തന്നെ വേണം. അദ്ദേഹം പറഞ്ഞു.

blast luna

എന്നാലും ഒരോ മത്സരമായാണ് കളിയെ നോക്കുന്നത്. അവസാനം എന്താണെന്നത് നോക്കി അല്ല ഒരോ കളിയെയും സമീപിക്കുന്നത്. എല്ലാ മത്സരങ്ങളെയും ഞങ്ങൾ ഫൈനൽ പോലെയാണ് കാണുന്നത്. എല്ലാ മത്സരങ്ങളും ഞങ്ങൾക്ക് വിജയിക്കേണ്ടതുണ്ട്. ക്യാപ്റ്റൻ പറഞ്ഞു.

ചെന്നൈയിന് എതിരായ വിജയം പ്രധാനം ആയിരുന്നു. ഇപ്പോൾ ഞങ്ങളുടെ എല്ലാ ശ്രദ്ധയും അടുത്ത മത്സരത്തിലാണ്‌. ലൂണ പറഞ്ഞു.