ലൂക് ഷോയ്ക്ക് വീണ്ടും പരിക്ക്, ഇംഗ്ലണ്ട് ടീമിൽ നിന്ന് പുറത്ത്

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ലൂക് ഷോ വീണ്ടും പരിക്കിന്റെ പിടിയിൽ. ഇംഗ്ലണ്ട് ദേശീയ ക്യാമ്പിൽ ഇന്ന ചേർന്ന ലൂക് ഷോ പരിക്ക് കാരണം ഇന്നലെ തന്നെ ക്യാമ്പ് വിട്ടു. തുടയെല്ലിനേറ്റ പരിക്കാണ് ലൂക് ഷോയ്ക്ക് ഇപ്പോൾ പ്രശ്നമായിരിക്കുന്നത്. താരം മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിലേക്ക് തിരിച്ചു പോയി. അവിടെയാകും ചികിത്സ തേടുക. കഴിഞ്ഞ തവണ ഇംഗ്ലണ്ട് ടീമിൽ എത്തിയപ്പോഴും ഷോ പരിക്കേറ്റ് മടങ്ങിയിരുന്നു. അന്ന് തലക്കായിരുന്നു പരിക്ക്.

ഇംഗ്ലണ്ടിന്റെ രണ്ട് മത്സരങ്ങളും ലൂക് ഷോയ്ക്ക് നഷ്ടമാകും. ഷോയ്ക്ക് പകരം യുവതാരം ബെൻ ചില്വെൽ ഇംഗ്ലണ്ട് ടീമിലേക്ക് എത്തി. സ്പെയിനിനെയും ക്രൊയേഷ്യയെയും ആണ് ഇംഗ്ലണ്ടിന് നേരിടാനുള്ളത്.

Advertisement