ഹസാർഡും ലുകാകുവും ഇറ്റലിക്ക് എതിരെ കളിക്കില്ല

Img 20211010 104859

ഇന്ന് നടക്കുന്ന യുവേഫ നാഷൺസ് ലീഗിൽ ബെൽജിയത്തിന്റെ പ്രധാന താരങ്ങളായ ഹസാർഡും ലുകാകുവും കളിക്കില്ല. ഇരുവർക്കും മസിൽ വേദന അനുഭവപ്പെട്ടതായും അതുകൊണ്ട് തന്നെ നാഷണൽ ടീം ക്യാമ്പിൽ നിന്ന് മാറി നിൽക്കും എന്നും പരിശീലകൻ മാർട്ടിനസ് അറിയിച്ചു. ഇരുവരും ബെൽജിയത്തിലേക്ക് തിരിച്ചു. ഇന്ന് വൈകിട്ട് 6.30ന് നടക്കുന്ന മത്സരത്തിൽ ഇറ്റലിയെ ആണ് ബെൽജിയം നേരിടേണ്ടത്. സെമി ഫൈനലിൽ ഫ്രാൻസ് ആയിരുന്നു ബെൽജിയത്തെ പരാജയപ്പെടുത്തിയത്.

ലുകാകുവിന്റെയും ഹസാർഡിന്റെയും പരിക്ക് സാരമുള്ളതല്ല എന്നാണ് മാർട്ടിനസ് പറയുന്നത്‌. ഇരുവരും ഇന്റർ നാഷണൽ ബ്രേക്ക് കഴിഞ്ഞ് ക്ലബിനൊപ്പം ചേരും.

Previous articleഇന്നും വിജയിച്ചില്ല എങ്കിൽ തിരിച്ചുവരാം, ഇന്ത്യ ഇന്ന് നേപ്പാളിന് എതിരെ
Next articleനാഷൺസ് ലീഗ് കിരീടം തേടി ഇന്ന് സ്പെയിനും ഫ്രാൻസും നേർക്കുനേർ