ഇന്നും വിജയിച്ചില്ല എങ്കിൽ തിരിച്ചുവരാം, ഇന്ത്യ ഇന്ന് നേപ്പാളിന് എതിരെ

20211010 100201

സാഫ് കപ്പിൽ ഇന്ത്യക്ക് ഇന്ന് നിർണായ പോരാട്ടമാണ്‌. ഇന്ന് നടക്കുന്ന മത്സരത്തിൽ ഇന്ത്യ ശക്തരായ നേപ്പാളിനെ ആണ് നേരിടുക. അടുത്തിടെ സൗഹൃദ മത്സരങ്ങൾ കളിച്ചപ്പോൾ നേപ്പാൾ ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയർത്തിയിരുന്നു. ഇന്ന് നേപ്പാളിനെ തോൽപ്പിക്കാൻ ആയില്ല എങ്കിൽ അത് ഇന്ത്യയുടെ ഫൈനൽ പ്രതീക്ഷ അവസാനിപ്പിക്കും. ടൂർണമെന്റിലെ ആദ്യ രണ്ടു മത്സരങ്ങളിലും ഇന്ത്യക്ക് സമനില മാത്രമാണ് നേടാൻ ആയത്. പത്തു പേരുമായി കളിച്ച ബംഗ്ലാദേശിനെയോ തീർത്തും ദുർബലരായ ശ്രീലങ്കയെയോ തോൽപ്പിക്കാൻ ഇന്ത്യക്ക് ആയിരുന്നില്ല.

2 പോയിന്റ് മാത്രമായി ഇന്ത്യ ഇപ്പോൾ നാലാം സ്ഥാനത്താണ്. ആദ്യ രണ്ടു സ്ഥാനങ്ങളിൽ എങ്കിലും എത്തിയില്ല എങ്കിൽ ഫൈനലിൽ എത്താൻ ആവില്ല. ഇത് കഴിഞ്ഞ് അവസാന മത്സരത്തിൽ ഇന്ത്യക്ക് ആതിഥേയരായ മാൽഡീവ്സിനെയും നേരിടാൻ ഉണ്ട്. ഇന്ത്യക്ക് എന്ന പോലെ പരിശീലകൻ സ്റ്റിമാചിനും ഈ മത്സരം നിർണായകമാണ്‌. സാഫ് കപ്പിൽ ഫൈനൽ കാണാതെ പുറത്തായാൽ സ്റ്റിമാചിനെ ഇന്ത്യ പരിശീലക സ്ഥാനത്ത് നിന്നും പുറത്താക്കാൻ സാധ്യതയുണ്ട്. സ്റ്റിമാചിനെതിരെ വലിയ വിമർശനമാണ് ഇപ്പോൾ ഉയരുന്നത്. അദ്ദേഹത്തിന്റെ ടീം സെലക്ഷനും വലിയ അതൃപ്തിയാണ് ഉണ്ടാക്കുന്നത്.

ഇന്ന് രാത്രി 9.30നാണ് മത്സരം നടക്കുന്നത് കളി തത്സമയം യൂറോ സ്പോർടിൽ കാണാം. കളി ജിയോ ടിവിലും ലഭ്യമാണ്.

Previous article112ആം ഗോളുമായി റോണാൾഡോ, ഖത്തറിനെ വീഴ്ത്തി പോർച്ചുഗൽ
Next articleഹസാർഡും ലുകാകുവും ഇറ്റലിക്ക് എതിരെ കളിക്കില്ല