ലിവർപൂളിന് ഇനി മരണ പോരാട്ടങ്ങൾ

പ്രീമിയർ ലീഗിൽ കളിച്ച നാലു മത്സരങ്ങളും ജയിച്ച് നിക്കുന്ന ലിവർപൂളിന് ഇനി വരാനിരിക്കുന്നത് കടുത്ത പോരാട്ടങ്ങളാണ്. ഇനിയുള്ള ഏഴു പോരാട്ടങ്ങൾ ലിവർപൂളിന്റെ സീസൺ എന്താകുമെന്ന് തന്നെ തീരുമാനിച്ചേക്കും. ശനിയാഴ്ച പ്രീമിയർ ലീഗിൽ ടോട്ടൻഹാമിനെ നേരിട്ട് കൊണ്ടാണ് ലിവർപൂളിന്റെ പരീക്ഷണ കാലഘട്ടം തുടങ്ങുന്നത്. ടോട്ടൻഹാമിന്റെ ഹോം ഗ്രൗണ്ടിലാണ് ആ പോര് നടക്കുക.

ടോട്ടൻഹാമിന് പിറകെ ചാമ്പ്യൻസ് ലീഗിൽ പി എസ് ജിയെ ആണ് ലിവർപൂൾ നേരിടേണ്ടത്. പിറകെ ചെൽസിയുനായി രണ്ട് പോരാട്ടങ്ങളും, അതിനു ശേഷം മാഞ്ചസ്റ്റർ സിറ്റിയും നാപോളിയും ഒക്കെ കാത്തിരിക്കുന്നു. ഇതിനിടയിൽ ഒരു സതാമ്പ്ടണുമായുള്ള മത്സരം മാത്രമാണ് ലിവർപൂളിന് എളുപ്പമായുള്ളത്.

ഇപ്പോൾ നാലിൽ നാലും ജയിച്ച് നിൽക്കുന്ന ക്ലോപ്പും സംഘവും ഈ ഏഴു മത്സരങ്ങൾ കഴിയുമ്പോൾ എവിടെയാകും എന്ന് കാത്തിരുന്ന് കാണണം.

ലിവർപൂളിന്റെ അടുത്ത ഫിക്സ്ചറുകൾ:

Sep 15 : ടോട്ടൻഹാം vs ലിവർപൂൾ

Sep 18 : ലിവർപൂൾ vs പി എസ് ജി

Sep 22 : ലിവർപൂൾ vs സതാമ്പ്ടൺ

Sep 26 : ലിവർപൂൾ vs ചെൽസി

Sep 29 : ചെൽസി vs ലിവർപൂൾ

Oct 3 : നാപോളി vs ലിവർപൂൾ

Oct 7 : ലിവർപൂൾ vs മാഞ്ചസ്റ്റർ സിറ്റി

Previous articleജയിക്കാനായത് കിഡംബിയ്ക്ക് മാത്രം, ജപ്പാന്‍ ഓപ്പണില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് നിരാശ
Next articleകോഹ്‍ലിയ്ക്കും സംഘത്തിനും ഉപദേശവുമായി ഗാംഗുലി