കോഹ്‍ലിയ്ക്കും സംഘത്തിനും ഉപദേശവുമായി ഗാംഗുലി

ഇംഗ്ലണ്ടിലെ 1-4 പരാജയത്തിനു ശേഷം ഇന്ത്യന്‍ ടീമിനു ഉപദേശവുമായി സൗരവ് ഗാംഗുലി. കോഹ്‍ലിയോട് താരങ്ങളുടെ വിശ്വാസം കൈയ്യിലെടുത്ത് അവരുടെ മികച്ച പ്രകടനം കൊണ്ടുവരാനാണ് സൗരവ് ഗാംഗുലി ഉപദേശിക്കുക. ഇംഗ്ലണ്ടിലെ പ്രകടനത്തിനെക്കാളും പതിന്മടങ്ങ മെച്ചപ്പെട്ട താരങ്ങളാണ് പുജാരയും രഹാനെയും രാഹലും. അവരുടെ മികച്ച കളി പുറത്തെടുക്കുവാനുള്ള ശ്രമം കോഹ്‍ലിയില്‍ നിന്നുണ്ടാകണം. താരങ്ങള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കി അവരെ മുന്നോട്ട് നയിക്കുക എന്നത് ക്യാപ്റ്റന്റെ പരമ പ്രധാനമായ ജോലിയാണെന്നും ഗാംഗുലി പറഞ്ഞു.

താരങ്ങളുടെ തോളില്‍ കൈയ്യിട്ട്, അവരില്‍ നിന്ന് പ്രതീക്ഷിക്കുന്ന പ്രകടനത്തെക്കുറിച്ച് പറയുകയാണെങ്കില്‍ തന്നെ അവരുടെ പ്രകടനം മെച്ചപ്പെടുമെന്നും പ്രതിഭകളെ കണ്ടെത്തുകയാണ് ഏറ്റവും വലിയ കാര്യമെന്നും വിരാട് കോഹ്‍ലിയ്ക്കുള്ള ഉപദേശമായി സൗരവ് ഗാംഗുലി പറഞ്ഞു.

തന്റെ ക്യാപ്റ്റന്‍സി കാലത്ത് സൗരവ് ഗാംഗുലി ആത്മവവിശ്വാസം നല്‍കിയ താരങ്ങളില്‍ യുവരാജ് സിംഗും വിരേന്ദര്‍ സേവാഗും ഹര്‍ഭജന്‍ സിംഗുമെല്ലാം ഉള്‍പ്പെടുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ മാറ്റം കൊണ്ടുവന്ന നായകന്‍ സൗരവ് ഗാംഗുലിയായിരുന്നു. മേല്‍പ്പറഞ്ഞ താരങ്ങള്‍ക്ക് ഗാംഗുലി നില്‍കിയ ആത്മവിശ്വാസം അവരെ അന്താരാഷ്ട്ര തലത്തില്‍ മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കുവാനും സഹായിച്ചിട്ടുണ്ട്.

Previous articleലിവർപൂളിന് ഇനി മരണ പോരാട്ടങ്ങൾ
Next articleബാഴ്‌സലോണയിൽ പരിശീലക ജോലി അവസാനിപ്പിക്കുമെന്ന് പെപ് ഗ്വാർഡിയോള