അവസാന മിനുട്ടിൽ ഫിർമിനോ ഗോൾ, ലിവർപൂൾ ക്ലബ്ബ് ലോകകപ്പ് ഫൈനലിൽ

കളിയുടെ അവസാന മിനുട്ടിൽ വിജയ ഗോൾ നേടി നാടകീയമായി ലിവർപൂൾ ക്ലബ്ബ് ലോകകപ്പ് ഫൈനലിൽ ഇടം ഉറപ്പാക്കി. ഖത്തറിൽ നടന്ന മത്സരത്തിൽ മോന്റെരെയെ 2-1 നാണ് അവർ മറികടന്നത്. കളിയുടെ 90 ആം മിനുട്ടിൽ വിജയ ഗോൾ നേടി ഫിർമിനോയാണ് അവരുടെ ഹീറോയായത്. ഫൈനലിൽ ഫ്ലെമങ്ങോയെയാണ് അവർ നേരിടുക.

പ്രതീക്ഷിച്ചതിലും കടുത്ത പോരാട്ടമാണ് മെക്സിക്കൻ എതിരാളികൾ ലിവർപൂളിന് സമ്മാനിച്ചത്. കളിയുടെ 12 ആം മിനുട്ടിൽ നബി കെയ്‌റ്റയുടെ ഗോളിൽ മുന്നിൽ എത്തിയെങ്കിലും 14 ആം മിനുട്ടിൽ ഫ്യൂനസ് മോറിയുടെ ഗോളിൽ മോന്റെരെ സമനില ഗോൾ കണ്ടെത്തി. പിന്നീട് രണ്ടാം പകുതിയിൽ മാനെ, അലക്‌സാണ്ടർ അർണോൾഡ് എന്നിവരെ ഇറകിയെങ്കിലും ലിവർപൂളിന് വിജയ ഗോളിനായി 85 ആം മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയ ഫിർമിനോയുടെ സഹായം വേണ്ടി വന്നു. 90 ആം മിനുട്ടിൽ ആണ് താരം പന്ത് വലയിലാക്കി അവരെ ഫൈനലിൽ എത്തിച്ചത്.

Previous articleജയം തുടർന്ന് സബാൻ കോട്ടക്കൽ
Next articleഅത്യുന്നതങ്ങളിൽ റൊണാൾഡോക്ക് സ്തുതി!!, ഇറ്റലിയിൽ ഒന്നാമതായി യുവന്റസ്