ലിസാൻഡ്രോ മാർട്ടിനസിന്റെ ശസ്ത്രക്രിയ വിജയകരം

Newsroom

Picsart 23 04 18 09 53 42 472
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് യുണൈറ്റഡ് സെന്റർ ബാക്ക് ആയ ലിസാൻഡ്രോ മാർട്ടിനസ് ശസ്ത്രക്രിയക്ക് വിധേയനായി. ശസ്ത്രക്രിയ വിജയകരമാണെന്ന് താരം സാമൂഹിക മാധ്യമങ്ങളിൽ പറഞ്ഞു. എല്ലാം നല്ല രീതിയിൽ നടന്നു എന്നും ഇനി തിരികെ വരുന്നതിൽ ആണ് ശ്രദ്ധ എന്നും ലിസാൻഡ്രോ കുറിച്ചു.

മാഞ്ചസ്റ്റർ 23 04 14 03 02 28 535

ലിച്ച ഇനി ഈ സീണിൽ കളിക്കില്ല എന്ന് ക്ലബ് നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇനി അടുത്ത പ്രീസീസണിൽ മാത്രമെ ലിസാൻഡ്രോയെ കാണാൻ ആകൂ. സെവിയ്യക്ക് എതിരായ യൂറോപ്പ ക്വാർട്ടർ ഫൈനലിൽ അവസാന നിമിഷങ്ങളിൽ ആയിരുന്നു ലിച്ചക്ക് പരിക്കേറ്റത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ സീസണിലെ മികച്ച താരങ്ങളിൽ ഒരാളായിരുന്നു ലിസാൻഡ്രോ മാർട്ടിനസ്.