സാവി സിമ്മൺസ് പി എസ് ജിയിൽ ദീർഘകാല കരാർ ഒപ്പുവെക്കും, എന്നിട്ട് പി എസ് വിയിലേക്ക് ലോണിൽ പോകും

20220626 005623

യുവതാരം സാവി സിമ്മൺസിനെ ടീമിൽ നിർത്താനുള്ള പി എസ് ജിയുടെ ശ്രമങ്ങൾ വിജയിച്ചു. സാവി സിമ്മൺസ് ദീർഘകാല കരാർ ക്ലബിൽ ഒപ്പുവെക്കും. രണ്ട് സീസൺ മുമ്പ് ബാഴ്സലോണയിൽ നിന്ന് ആയിരുന്നു താരം പി എസ് ജിയിലേക്ക് വന്നത്. സിമ്മൺസിനെ തിരികെ ബാഴ്സലോണയിലേക്ക് എത്തിക്കാൻ ശ്രമങ്ങൾ നടന്നിരുന്നു എങ്കിൽ അത് പരാജയപ്പെടുത്തി ആണ് പി എസ് ജി താരത്തെ നിലനിർത്തിയത്.

സാവി സിമ്മൺസ് വരും സീസണിൽ ഡച്ച് ക്ലബായ പി എസ് വി ഐന്തോവനിൽ ലോണിൽ പോകും. 19കാരനായ മിഡ്ഫീൽഡർ ബെഞ്ചിൽ ഇരിക്കാൻ താല്പര്യപ്പെടുന്നില്ല.

മുമ്പ് ബാഴ്സലോണയിൽ വലിയ ഭാവി പ്രവചിക്കപ്പെട്ടിരുന്ന താരമാണ് സാവി. ഡച്ച് മിഡ്ഫീൽഡറായ സാവി ഏഴാം വയസ്സു മുതൽ ബാഴ്സലോണയിൽ ഉണ്ടായിരുന്ന താരമായിരുന്നു.