രോഹിത് ശര്‍മ്മ കോവിഡ് പോസിറ്റീവ്

Sports Correspondent

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ കോവിഡ് പോസിറ്റീവ്. താരം ശനിയാഴ്ച നടത്തിയ ആന്റിജന്‍ ടെസ്റ്റില്‍ കോവിഡ് ബാധിതനാണെന്ന് കണ്ടെത്തുകയായിരുന്നുവെന്നാണ് ബിസിസിഐ പുറത്ത് വിട്ട് റിലീസിൽ വ്യക്തമാക്കിയത്.

ലെസ്റ്ററിനെതിരെയുള്ള മത്സരത്തിൽ രോഹിത് കളിക്കുന്നുണ്ടെങ്കിലും മൂന്നാം ദിവസം ബാറ്റ് ചെയ്തിരുന്നില്ല. ആദ്യ ഇന്നിംഗ്സിൽ ബാറ്റിംഗ് ഓപ്പൺ ചെയ്ത താരം 25 റൺസിന് പുറത്താകുകയായിരുന്നു.

എഡ്ജ്ബാസ്റ്റൺ ടെസ്റ്റ് ആരംഭിയ്ക്കുന്ന ജൂൺ 1ന് മുമ്പ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയ്ക്ക് സുഖം പ്രാപിച്ച് തിരിച്ചെത്താനാകുമോ എന്നത് സംശയത്തിലാണ്.