കിരീടത്തിനായി കാത്തിരിക്കാം, നാണംകെട്ട തോൽവി ഏറ്റുവാങ്ങി പിഎസ്ജി

- Advertisement -

ഫ്രഞ്ച് ലീഗിൽ വമ്പൻ തോൽവി ഏറ്റുവാങ്ങി പിഎസ്ജി. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ലില്ലെ പിഎസ്ജിയെ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ തന്നെ പത്ത് പേരായി ചുരുങ്ങിയ ഫ്രഞ്ച് ചാമ്പ്യന്മാർ നാണംകെട്ട തോൽവിയാണു ഏറ്റുവാങ്ങിയത്. തുടക്കത്തിൽ തന്നെ തോമസ് മുയിനിയാരുടെ സെൽഫ് ഗോൾ പിഎസ്ജിക്ക് തിരിച്ചടിയായി. തോമസ് ടൂഹലിന്റെ പിഎസ്ജി ഖത്തർ എറയിലെ ഏറ്റവും വലിയ തോൽവിയാണു രണ്ടാം സ്ഥാനക്കാരായ ലില്ലെയിൽ നിന്നും ഏറ്റുവാങ്ങിയത്.

ലില്ലെയ്ക്ക് വേണ്ടി നിക്കോളാസ് പെപ്പെ, ജോനാഥൻ ബാമ്പ, ഗബ്രിയേൽ, ഫോണ്ടെ എന്നിവരാണ് ഗോളടിച്ചത്. പിഎസ്ജിക്ക് വേണ്ടി ആശ്വാസ ഗോൾ നേടിയത് ബെർനാട്ട് ആണ്. ആദ്യ പകുതിയിൽ തന്നെ പരിക്കിനെ തുടർന്ന് തോമസ് മുയിനിയാർ, തിയാഗോ സിൽവ എന്നിവർ കളം വിട്ടത് പരാജയത്തിന് ചുക്കാൻ പിടിച്ചു. ആദ്യ പകുതി അവസാനിക്കും മുൻപ് തന്നെ ബെർനാട്ട് ചുവപ്പ് വാങ്ങി കളം വിട്ടു. രണ്ടാം പകുതിയിലാണ് ലില്ലെയുടെ നാല് ഗോളുകളും പിറന്നത്. പത്ത് പേരുമായി ലില്ലെയെ പിടിച്ചുകെട്ടാൻ പിഎസ്ജിക്കയില്ല. ഫ്രഞ്ച് കിരീടം തുടർച്ചയായ രണ്ടാം തവണയുയർത്താൻ നന്റ്‌സിനെതിരായ മത്സരം വരെ പിഎസ്ജി കാത്തിരിക്കേണ്ടി വരും.

Advertisement