ഇടവേളയ്ക്ക് ശേഷം ഇറങ്ങിയ പി എസ് ജിക്ക് വൻ വിജയം

ചാമ്പ്യൻസ് ലീഗ് ഫുട്ബോളും കപ്പ് ഫൈനലുകളും നടക്കുന്നതിന് മുന്നോടിയായി സൗഹൃദ മത്സരം കളിക്കാൻ ഇറങ്ങിയ പി എസ് ജി വൻ വിജയം. ഫ്രാൻസിലെ രണ്ടാം ഡിവിഷനിൽ കളിക്കുന്ന ലെ ഹവ്റെയെ നേരിട്ട പി എസ് ജി നേടിയത് ഒമ്പത് ഗോളിന്റെ വിജയമാണ്. സൂപ്പർ താരങ്ങൾ എല്ലാം ഇറങ്ങിയ മത്സരത്തിൽ പി എസ് ജി എതിരില്ലാത്ത ഒമ്പത് ഗോളുകൾക്കാണ് വിജയിച്ചത്.

ഇക്കാർഡി, നെയ്മർ എന്നിവർ ഇരട്ട ഗോളുകളുമായി തിളങ്ങി‌. 8, 19 മിനുട്ടുകളിൽ ആയിരുന്നു ഇക്കാർഡിയുടെ ഗോളുകൾ. 22, 43 മിനുട്ടുകളിൽ നെയ്മറും ഗോൾ നേടി. എമ്പപ്പെ, ഇദ്രിസി, സരാബിയ, കലിമുവെൻഡോ എന്നിവരാണ് മറ്റു സ്കോറേഴ്സ്. കൊറോണ കാരണം ഫ്രഞ്ച് ലീഗ് ഉപേക്ഷിച്ചതിനാൽ അവസാന നാലു മാസമായി ഫ്രഞ്ച് ക്ലബുകൾ ഫുട്ബോൾ കളത്തിന് പുറത്തായിരുന്നു‌.

Previous articleനോർത്ത് ലണ്ടൺ ഡാർബി സ്പർസിനൊപ്പം, ആഴ്സണലിന് കണ്ണീർ നൽകി മൗറീനോ തന്ത്രം!!
Next articleലെസ്റ്ററിനെ തകർത്തെറിഞ്ഞ് ബൗണ്മത്, റിലഗേഷൻ പോരിലും ചാമ്പ്യൻസ് ലീഗ് പോരിലും കണക്കുകൾ മാറുന്നു!