നോർത്ത് ലണ്ടൺ ഡാർബി സ്പർസിനൊപ്പം, ആഴ്സണലിന് കണ്ണീർ നൽകി മൗറീനോ തന്ത്രം!!

ആഴ്സണലിന്റെ ദുരിതങ്ങൾ അടുത്ത് ഒന്നും അവസാനിക്കില്ല. അവരുടെ ഏറ്റവും വലിയ വൈരികളായ ടോട്ടൻഹാമിനോട് പരാജയപ്പെട്ടിരിക്കുകയാണ് അവർ. ഇന്ന് സ്പർസിന്റെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മൗറീനോയുടെ സ്പർസ് വിജയിച്ചത്. ഒരു ഗോളിന് മുന്നിൽ നിന്ന ശേഷമായിരുന്നു ആഴ്സണൽ പരാജയത്തിലേക്ക് കൂപ്പുകുത്തിയത്.

മത്സരത്തിന്റെ 16ആം മിനുട്ടിൽ ലകാസെറ്റയുടെ ഗംഭീര ഗോളാണ് ആഴ്സണലിന് ലീഡ് നൽകിയത്. എന്നാൽ ആ ലീഡ് ഒന്ന് ആഘോഷിക്കാൻ വരെ ആഴ്സണലിന് സമയം കിട്ടിയില്ല. 18ആം മിനുട്ടിൽ ആഴ്സണൽ ഡിഫൻസിന്റെ ഒരു വലിയ പിഴവ് മുതലെടുത്ത് സോൺ സ്പർസിന് സമനില പിടിച്ചു കൊടുത്തു. പിന്നീട് രണ്ട് ടീമുകളും തുടർച്ചയായി ആക്രമണങ്ങൾ നടത്തിക്കൊണ്ടേ ഇരുന്നു. രണ്ട് തവണ ഗോൾ പോസ്റ്റിൽ തട്ടി രണ്ട് ടീമിന്റെയും അവസരങ്ങൾ മടങ്ങി.

രണ്ടാം പകുതിയിൽ 81ആം മിനുട്ടിൽ ആൾദെർവിയേറൾഡിന്റെ ഒരു ഹെഡർ ആണ് സ്പർസിന് ലീഡ് നൽകിയത്. ഈ ലീഡിന് ശേഷം കളി നിയന്ത്രിച്ച് വിജയം ഉറപ്പിക്കാനും സ്പർസിനായി. ഈ വിജയം സ്പർസിനെ ആഴ്സണലിനെ മറികടന്ന് എട്ടാം സ്ഥാനത്തേക്ക് എത്തിച്ചു. സ്പർസിന് 52 പോയന്റും ആഴ്സണലിന് 50 പോയന്റുമാണ് ഉള്ളത്.

Previous articleനെയ്മറും എംബപ്പെയും ഇറങ്ങുന്നു, കൊറോണക്കാലത്ത് കാണികൾക്ക് മുന്നിൽ സൗഹൃദമത്സരവുമായി പിഎസ്ജി
Next articleഇടവേളയ്ക്ക് ശേഷം ഇറങ്ങിയ പി എസ് ജിക്ക് വൻ വിജയം