മാസങ്ങൾക്ക് ശേഷം നെയ്മർ കളത്തിൽ, എമ്പപ്പെ മികവിൽ കിരീടം ആഘോഷിച്ച് പി.എസ്.ജി

Photo:Twitter/@@PSG_inside
- Advertisement -

മൊണാകോയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് പി.എസ്.ജി ലീഗ് 1 കിരീടം ആഘോഷം നടത്തി. മത്സരം തുടങ്ങുന്നതിന് മുൻപേ തന്നെ കിരീടം ഉറപ്പിച്ച പി.എസ്.ജി എമ്പപ്പെ നേടിയ ഹാട്രിക്കിന്റെ മികവിലാണ് മൊണാകോയെ തോൽപ്പിച്ചത്. രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന ലില്ലെ ടുളൂസിനോട് സമനിലയിൽ കുടുങ്ങിയതോടെ പി.എസ്.ജി കിരീടം ഉറപ്പിച്ചിരുന്നു.

മത്സരത്തിന്റെ 15ആം മിനുട്ടിലാണ് എമ്പപ്പെ ഗോളടി തുടങ്ങിയത്. തുടർന്ന് 38,55 മിനിറ്റുകളിൽ ഗോൾ നേടിയാണ് എമ്പപ്പെ ഹാട്രിക് പൂർത്തിയാക്കിയത്. മത്സരം തീരാൻ 10 മിനിറ്റ് മാത്രം ബാക്കി നിൽക്കെ ഗോളവിനിലൂടെയാണ് മൊണാകോ ആശ്വാസ ഗോൾ നേടിയത്. രണ്ടാം പകുതിയിലാണ് പകരക്കാരനായി നെയ്മർ ഗ്രൗണ്ടിൽ ഇറങ്ങിയത്. കാലിനേറ്റ പരിക്ക് കാരണം നെയ്മർ കഴിഞ്ഞ ജനുവരിക്ക് ശേഷം പി.എസ്.ജിക്ക് വേണ്ടി കളിച്ചിരുന്നില്ല.

ലീഗ് 1ൽ പി.എസ്.ജിയുടെ എട്ടാമത്തെ കിരീടം ആയിരുന്നു ഇത്. അവസാനം കഴിഞ്ഞ 7 സീസണുകളിൽ 6 തവണയും കിരീടം പി.എസ്.ജിക്ക് തന്നെയായിരുന്നു.

Advertisement