ബയേണെ വീഴ്ത്തി, ചാമ്പ്യൻസ് ലീഗ് ഫൈനലിനോട് അടുത്ത് ബാഴ്സലോണ

- Advertisement -

യുവേഫ വനിതാ ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ ബയേൺ മ്യൂണിക്കിനെ തോൽപ്പിച്ച് ബാഴ്സലോണ. ഇന്നലെ ജർമ്മനിയിൽ നടന്ന സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ ആണ് ബാഴ്സ വിജയം സ്വന്തമാക്കിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബാഴ്സലോണയുടെ വിജയം. ഹെറ ഹാമ്രോയിയുടെ ഏക ഗോളാണ് ബയേണിന്റെ കഥ കഴിച്ചത്.

സ്പെയിനിൽ നടക്കുന്ന രണ്ടാം പാദത്തിലും ബയേണെ മറികടക്കാൻ ആയാൽ ബാഴ്സലോണക്ക് എത് ഒരു ചരിത്ര നേട്ടമാകും. സ്പെയിനിൽ നിന്ന് ഇതുവരെ ഒരു ടീമും വനിതാ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ എത്തിയിട്ടില്ല. ഏപ്രിൽ 28നാണ് രണ്ടാം പാദ സെമി നടക്കുക.

Advertisement