നെയ്മർ വീണ്ടും പരിക്കിന്റെ പിടിയിൽ, പിഎസ്ജിക്ക് തിരിച്ചടി

Neymar 1607915237

ബ്രസീലിയൻ സൂപ്പർ താരം നെയ്മർ വീണ്ടും പരിക്കിന്റെ പിടിയിൽ. ഒളിമ്പിക് ലിയോണിനെതിരായ മത്സരത്തിൽ സ്ട്രെച്ചറിലാണ് നെയ്മർ കളം വിട്ടത്. പരാജയത്തിന് പുറമേ നെയ്മർ പരിക്കേറ്റ് പുറത്തായത് പിഎസ്ജിക്ക് വമ്പൻ തിരിച്ചടിയാണ്. ഒളിമ്പിക് ലിയോണിന്റെ ബ്രസീലിയൻ താരമായ തിയാഗോ മെൻഡസിന്റെ ഹെവി ടാക്കിളാണ് നെയ്മറിനെ സ്ട്രെച്ചറിൽ എത്തിച്ചത്.

ചുവപ്പ് കണ്ട് മെൻഡസ് പുറത്തായെങ്കിലും പിഎസ്ജിയുടെ പരാജയം ഉറപ്പിച്ചു. ഇഞ്ചുറി ടൈമിൽ സമനില നേടാൻ ശ്രമിക്കുകയായിരുന്ന നെയ്മറിനെയാണ് തിയാഗോ മെൻഡസ് ടാക്കിൾ ചെയ്തത്. ഈ പരാജയം പിഎസ്ജിക്ക് ലീഗ് വണ്ണിലെ ഒന്നാം സ്ഥാനം നഷ്ടമാക്കി.