പ്രതിരോധ താരത്തെ സ്വന്തമാക്കി ലിവർപൂൾ

Ben Davdies Liverpool Preston

പ്രധിരോധ താരങ്ങൾക്കേറ്റ പരിക്കകൊണ്ട് വലഞ്ഞ ലിവർപൂൾ അവസാനം ഒരു പ്രധിരോധ താരത്തെ സ്വന്തമാക്കിയിരിക്കുകയാണ്. ചാംപ്യൻഷിപ് ക്ലബായ പ്രെസ്റ്റൺ പ്രധിരോധ താരം ബെൻ ഡേവിസിനെയാണ് ലിവർപൂൾ സ്വന്തമാക്കിയത്. താരത്തിന്റെ മെഡിക്കൽ പൂർത്തിയായതിന് ശേഷം സൈനിങ്‌ ലിവർപൂൾ ഔദ്യോഗികമായി പ്രഖ്യാപിക്കും. 19കാരനായ ലിവർപൂൾ യുവ പ്രധിരോധ താരം സെപ്പ് വാൻ ഡർ ബെർഗിനെ ലോണിൽ പ്രെസ്റ്റണ് നൽകാനും ഇരു ടീമുകളും ധാരണയായിട്ടുണ്ട്.

25കാരനായ ബെൻ ഡേവിസിനെ ഏകദേശം 1.6 മില്യൺ പൗണ്ട് നൽകിയാണ് ലിവർപൂൾ സ്വന്തമാക്കിയത്. പ്രെസ്റ്റണിൽ 6 മാസം മാത്രമാണ് താരത്തിന് കരാർ ബാക്കി ഉണ്ടായിരുന്നത്. സ്കോട്ടിഷ് ക്ലബ് കെൽറ്റിക്കുമായി താരം പ്രീ കോൺട്രാക്ടിൽ ഏർപ്പെട്ടെങ്കിലും ലിവർപൂളിൽ നിന്ന് ഓഫർ വന്നതോടെ താരത്തെ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ തന്നെ വിൽക്കാൻ പ്രെസ്റ്റൺ തീരുമാനിക്കുകയായിരുന്നു.

Previous articleപി.എസ്.ജിയിൽ തന്നെ തുടരണമെന്ന് നെയ്മർ
Next articleലെന്നി റോഡ്രിഗസ് എഫ് സി ഗോവ വിട്ടു, ഇനി മോഹൻ ബഗാനിൽ