“മെസ്സി വന്നത് കൊണ്ടല്ല പി എസ് ജി വിടാൻ തീരുമാനിച്ചത്” – എമ്പപ്പെ

20211005 104833

ലയണൽ മെസ്സി വന്നതല്ല താൻ പി എസ് ജി വിടാൻ തീരുമാനിക്കാൻ കാരണം എന്ന് എമ്പപ്പെ. മെസ്സിക്ക് ഒപ്പം കളിക്കാൻ ആവുന്നു എന്നത് ഒരു ഭാഗ്യമാണ്‌. പക്ഷെ താൻ പി എസ് ജി വിടാൻ ശ്രമിച്ചത് തന്റെ ദീർഘകാല ലക്ഷ്യങ്ങളുടെ ഭാഗമായാണ്. പെട്ടെന്ന് ഒരു കാരണം കൊണ്ട് എന്തെങ്കിലും തീരുമാനം എടുക്കുന്ന ആളല്ല താൻ എന്നും എമ്പപ്പെ പറഞ്ഞു. ഈ സമ്മറിൽ പി എസ് ജി വിടാൻ എമ്പപ്പെ ശ്രമിച്ചിരുന്നു എങ്കിലും ആ നീക്കം നടന്നിരുന്നില്ല. താൻ പി എസ് ജിയിൽ തുടരുന്നതിൽ സന്തോഷവാൻ ആണ് എന്നും എന്നാൽ പുതിയ കരാറിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കില്ല എന്നും എമ്പപ്പെ പറഞ്ഞു.

താൻ ഈ കഴിഞ്ഞ സമ്മറിൽ തന്നെ ക്ലബ് വിടണം എന്ന് പറയാൻ കാരണം തന്നെ വിൽക്കുന്ന ക്ലബിനും വാങ്ങുന്ന ക്ലബിനും ഗുണം ഉണ്ടാകണം എന്ന് കരുതിയാണ് എന്നും എമ്പപ്പെ പറഞ്ഞു. താൻ പി എസ് ജി വിടുന്നെങ്കിൽ അത് റയൽ മാഡ്രിഡിനു വേണ്ടി മാത്രമായിരിക്കും എന്നും എമ്പപ്പെ മാധ്യമങ്ങളോട് പറഞ്ഞു. വേറെ ഒരു ക്ലബിനോടും തനിക്ക് താല്പര്യമില്ല എന്നും അദ്ദേഹം പറഞ്ഞു.

Previous articleഐ.പി.എല്ലിലെ ഏറ്റവും വേഗത കുറഞ്ഞ ഇന്നിംഗ്സുമായി ധോണി
Next articleശ്രീലങ്കയെ തോൽപ്പിച്ച് നേപ്പാൾ ഒന്നാമത്