ശ്രീലങ്കയെ തോൽപ്പിച്ച് നേപ്പാൾ ഒന്നാമത്

Img 20211005 105523

സാഫ് കപ്പിൽ ഇന്നലെ രാത്രി നടന്ന മത്സരത്തിൽ ശ്രീലങ്കയെ നേപ്പാൾ പരാജയപ്പെടുത്തി. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു നേപ്പാളിന്റെ വിജയം. 33ആം മിനുട്ടിൽ ലാമയിലൂടെ ആണ് നേപ്പാൾ ലീഡ് എടുത്തത്. 51ആം മിനുട്ടിൽ ബിസ്ത ലീഡ് ഇരട്ടിയാക്കി. 57ആം മിനുട്ടിൽ ശ്രീലങ്ക ഹാമിൽടണിലൂടെ ഒരു ഗോൾ മടക്കി പ്രതീക്ഷ തിരികെ കൊണ്ടുവന്നു. 86ആം മിനുട്ടിലെ ഘലാന്റെ ഗോൾ വീണ്ടും നേപ്പാളിന് രണ്ടു ഗോളിന്റെ മുൻതൂക്കം നൽകി. ഇഞ്ച്വറി ടൈമിൽ ഒരു ഗോൾ കൂടെ ഡി സില്വയിലൂടെ ശ്രീലങ്ക മടക്കി എങ്കിലും പരാജയം ഒഴിവായില്ല.

രണ്ടിൽ രണ്ടു മത്സരങ്ങളും വിജയിച്ച് ഒന്നാമത് നിൽക്കുകയാണ് നേപ്പാൾ ഇപ്പോൾ. ശ്രീലങ്ക കളിച്ച രണ്ടു മത്സരങ്ങളും തോറ്റു.

Previous article“മെസ്സി വന്നത് കൊണ്ടല്ല പി എസ് ജി വിടാൻ തീരുമാനിച്ചത്” – എമ്പപ്പെ
Next article“ഐ പി എൽ ഇംഗ്ലണ്ടിനെ ടി20 ലോകപ്പിൽ സഹായിക്കും”