ഹകീമിക്ക് അരങ്ങേറ്റം, പി എസ് ജി പ്രീസീസൺ വലിയ ജയത്തോടെ തുടക്കം

20210714 163623

പി എസ് ജിയുടെ പുതിയ സീസണായുള്ള ഒരുക്കൽ വിജയത്തോടെ. ഇന്ന് നടന്ന ആദ്യ പ്രീസീസൺ മത്സരത്തിൽ പോചടീനോയുടെ ടീം എതിരില്ലാത്ത നാലു ഗോളുകൾക്ക് ലെമാൻസിനെ പരാജയപ്പെടുത്തി. തീർത്തും ഏകപക്ഷീയമായിരുന്നു മത്സരം. പി എസ് ജിക്ക് ആയി പുതിയ സൈനിങ് ഹകീമി അരങ്ങേറ്റം നടത്തി. താരം ഒരു അസിസ്റ്റും സംഭാവന ചെയ്തു. പ്രധാന താരങ്ങളിൽ ഭൂരിഭാഗവും ഇന്ന് പി എസ് ജിക്ക് ഒപ്പം ഉണ്ടായിരുന്നില്ല. റാമോസും കളിച്ചില്ല.

ഇകാർഡ്, ഡ്രാക്സ്ലർ, കെഹ്റർ, ഡിയാലൊ, ഇദ്രിസ് ഗുയെ എന്നിവർ മാത്രമാണ് ഇന്ന് ഇറങ്ങിയ പരിചിത മുഖങ്ങൾ. ഇക്കാർഡി, ഖാർബി, ഫദിഗ, സിമ്മൊൺസ് എന്നിവർ പി എസ് ജിക്കായി വല കുലുക്കി‌. ഇനി 17ആം തീയതി ചാമ്പ്ലിക്ക് എതിരെയാണ് പി എസ് ജിയുടെ അടുത്ത സന്നാഹ മത്സരം.