കിയേസക്ക് ചെൽസിയുടെ 100 മില്യൺ ഓഫർ, താരത്തെ തൊടാൻ വിടില്ല എന്ന് യുവന്റസ്

20210711 183949
Credit: Twitter

യൂറോ കപ്പിലെ ഇറ്റലിയുടെ പ്രധാന താരമായി കളർന്ന കിയേസക്കായി വൻ ഓഫറുകളാണ് വരുന്നത്. ബയേണ് പിന്നാലെ ചെൽസിയും കിയേസയിൽ താല്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ്‌. കിയേസക്കായി 100 മില്യൺ യുവന്റസിന് ചെൽസി വാഗ്ദാനം ചെയ്തതായാണ് റിപ്പോർട്ടുകൾ. എന്നാൽ 100 അല്ല എത്ര മില്യൺ നൽകിയാലും താരത്തെ വിട്ടുകൊടുക്കില്ല എന്നാണ് യുവന്റസ് നിലപാട്.

കിയേസയുടെ ചുറ്റുമായി പുതിയ ഒരു തലമുറയെ വളർത്തിയെടുക്കാൻ ആണ് യുവന്റസ് ശ്രമിക്കുന്നത്. അവരുടെ ഇപ്പോഴത്തെ ഏറ്റവും പ്രധാന താരവും ആരാധകരുടെ പ്രിയപ്പെട്ട താരവും കിയേസയാണ്. കഴിഞ്ഞ സീസണിൽ ഫിയൊറെന്റീനയിൽ നിന്നാണ് താരൻ യുവന്റസിൽ എത്തിയത്‌. ഈ സമ്മറിൽ കിയേസയ്ക്കായി നൽകാൻ ഉള്ള ബാക്കി 40 മില്യണും യുവന്റസ് ഫിയൊറെന്റിനക്ക് നൽകും.

കഴിഞ്ഞ സീസണിൽ യുവന്റസിനായി 46 മത്സര മത്സരങ്ങളിൽ 11 അസിസ്റ്റുകളും 15 ഗോളുകളും യുവന്റസിനായി നേടാൻ താരത്തിനായിരുന്നു.

Previous articleഹകീമിക്ക് അരങ്ങേറ്റം, പി എസ് ജി പ്രീസീസൺ വലിയ ജയത്തോടെ തുടക്കം
Next articleമെസ്സി വേതനം കുറച്ചു, ലാലിഗ കരാർ അംഗീകരിച്ചു, ബാഴ്സലോണ വിട്ട് മെസ്സി എങ്ങോട്ടുമില്ല