ഇത് വേദനാജനകം, പാക്കിസ്ഥാന്‍ ക്രിക്കറ്റിന്റെ ഭാവി ശോഭനീയമല്ലെന്ന് ഷൊയ്ബ് അക്തര്‍

Babarazam

ഇംഗ്ലണ്ടിന്റെ രണ്ടാം നിര ടീമിനോട് മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ട പാക്കിസ്ഥാന്‍ ടീമിനെ നിശിതമായി വിമര്‍ശിച്ച് ഷൊയ്ബ് അക്തര്‍. ഈ ഫലം വളരെ വേദനാജനകം ആണെന്നും ടീമിന്റെ ആരാധകരെ നിരാശപ്പെടുത്തുന്നതാണ് ഇത്തരം പ്രകടനങ്ങളെന്നും ഭാവിയിൽ അവര്‍ ടീമിന്റെ കളി കാണുന്നത് അവസാനിപ്പിക്കുമെന്നും ഷൊയ്ബ് അക്തര്‍ വ്യക്തമാക്കി.

കുട്ടികള്‍ ടീമിനെ പിന്തുടരുന്നില്ലെങ്കിൽ അടുത്ത തലമുറയിൽ വലിയൊരു താരം പിറക്കുകയില്ലെന്നും ഒരു ഷൊയ്ബ് അക്തറോ, അഫ്രീദിയോ, വസീം അക്രമോ ഇനി പാക്കിസ്ഥാന്‍ ക്രിക്കറ്റിൽ ഉണ്ടാകില്ലെന്നും അക്തര്‍ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

ശരാശരി വ്യക്തികളെ പോലെ ചിന്തിച്ചാൽ നിങ്ങളുടെ പ്രകടനങ്ങളും തീരുമാനങ്ങളും ശരാശരി മാത്രമായി അവസാനിക്കുമെന്നും പാക്കിസ്ഥാന്‍ ക്രിക്കറ്റിന്റെ കാര്യം അവതാളത്തിലാണെന്നും വ്യക്തമാക്കി.

ഒരു പ്രതീക്ഷയുമില്ലാത്ത സ്ഥിതിയാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിലും ടീമിലുമെന്നും താനിത് പറയുന്നത് തനി്കൊരു ജോലിയ്ക്ക് വേണ്ടിയല്ലെന്നും അക്തര്‍ വ്യക്തമാക്കി.

Previous articleവീണ്ടും ട്വിസ്റ്റ്, സിംബാബ്‍വേ പരമ്പര മതിയാക്കി നാട്ടിലേക്ക് മടങ്ങുവാന്‍ തീരുമാനിച്ച് മുഷ്ഫിക്കുര്‍ റഹിം
Next articleഹകീമിക്ക് അരങ്ങേറ്റം, പി എസ് ജി പ്രീസീസൺ വലിയ ജയത്തോടെ തുടക്കം