ബുഫൺ ഉണ്ടെങ്കിലും പുതിയ കരാറിൽ ഒപ്പുവെച്ച് അരിയോല

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പി എസ് ജിയുടെ രണ്ടാം ഗോൾകീപ്പറായാണ് ഇപ്പോൾ ഉള്ളത് എങ്കിലും അരിയോള പുതിയ കരാർ ഒപ്പിട്ടു. 2023 വരെ നീണ്ടു നിക്കുന്ന കരാറിലാണ് അരിയോള ഒപ്പുവെച്ചത്. ബുഫൺ ഉള്ളതിനാൽ ഇപ്പോൾ പലപ്പോഴും അരിയോളയ്ക്ക് അവസരം ലഭിക്കാറില്ല. ചെറുപ്പ കാലം മുതൽ പി എസ് ജിക്ക് ഒപ്പം ഉള്ള താരമാണ് ഇദ്ദേഹം.

2006ൽ പി എസ് ജി യൂത്ത് ടീമുകൾക്കൊപ്പം ചേർന്ന താരം പിന്നീട് പി എസ് ജിയുടെ ഒന്നാം ഗോൾ കീപ്പർ ആയി വളരുകയായിരുന്നു. ഈ സീസണിൽ ബുഫൺ എത്തുന്നത് വരെ അരിയോളയ്ക്ക് പാരീസിൽ വെല്ലുവിളികൾ ഉണ്ടായിരുന്നില്ല. എന്നാൽ ബുഫന്റെ അവസാന സീസൺ ആകും ഇതെന്നും അതിനു ശേഷം അരിയോള തന്നെയാകും പി എസ് ജിയുടെ സ്ഥിരം കീപ്പർ എന്നുമാണ് കരുതപ്പെടുന്നത്.

25കാരനായ അരിയോള എട്ടു കിരീടങ്ങൾ പി എസ് ജിക്കൊപ്പം നേടിയിട്ടുണ്ട്. ഫ്രാൻസിന്റെ ലോകകപ്പ് ടീമിലും അരിയോള ഉണ്ടായിരുന്നു.