ലെവൻഡോസ്കി ഹാട്രിക്ക്, ജർമ്മൻ സൂപ്പർ കപ്പ് ബയേണ് സ്വന്തം

ജർമ്മനിയിലെ സീസണ് ബയേൺ മ്യൂണിച്ചിന്റെ ഗോൾ മഴയോടെ ആരംഭം. ഇന്ന് നടന്ന ജർമ്മൻ സൂപ്പർ കപ്പ് മത്സരത്തിൽ ഫ്രാങ്ക്ഫർടിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ബയേൺ മ്യൂണിച്ച് പരാജയപ്പെടുത്തിയത്. ഹാട്രികുമായി പോളണ്ട് സ്ട്രൈക്കർ ലെവൻഡോസ്കി ആണ് ഇന്ന് ബയേണിന്റെ താരമായി മാറിയത്.

21, 26, 54 മിനുട്ടുകളിലായിരുന്നു ലെവൻഡോസ്കിയുടെ ഗോളുകൾ. ബയേൺ വിടുമെന്ന് അഭ്യൂഹങ്ങൾ കഴിഞ്ഞ ആഴ്ച അവസാനിപ്പിച്ച ലെവൻഡോസ്കിക്ക് ഈ ഗോളുകൾ ആരാധകരുടെ സ്നേഹവും തിരികെ നൽകും. ലെവൻഡോസ്കിയുടെ ബയേണായുള്ള ഒമ്പതാ ഹാട്രിക്കായിരുന്നു ഇന്നത്തേത്. കൊമാനും തിയാഗോയുമാണ് മറ്റു രണ്ടു ഗോളുകൾ നേടിയത്.

ഇന്നത്തെ ജയത്തോടെ തുടർച്ചയായ മൂന്ന് വർഷം ഡി എഫ് എൽ സൂപ്പർ കപ്പ് വിജയിക്കുന്ന ആദ്യ ടീമായും ബയേൺ മാറി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial