ഫൈനലില്‍ തകര്‍ന്ന് ഡിണ്ടിഗല്‍, മധുരൈയെ കിരീടത്തിലേക്ക് നയിച്ച് അരുണ്‍ കാര്‍ത്തിക്ക്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ബാറ്റിംഗ് നിര ഡിണ്ടിഗലിനെ കൈവിട്ട ഫൈനല്‍ മത്സരത്തില്‍ കിരീടം സ്വന്തമാക്കി മധുരൈ പാന്തേഴ്സ്. വീണ്ടുമൊരു മികച്ച ഇന്നിംഗ്സുമായി ഓപ്പണര്‍ അരുണ്‍ കാര്‍ത്തിക്ക് പുറത്താകാതെ നിന്ന് ടീമിനെ ഡിണ്ടിഗലിന്റെ ചെറു സ്കോര്‍ മറികടക്കുവാന്‍ സഹായിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഡിണ്ടിഗല്‍ ഡ്രാഗണ്‍സ് 19.5 ഓവറില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. ലക്ഷ്യം 3 വിക്കറ്റ് നഷ്ടത്തില്‍ 17.1 ഓവറില്‍ മധുരൈ മറികടക്കുകയായിരുന്നു. 75 റണ്‍സുമായി പുറത്താകാതെ നിന്ന അരുണ്‍ കാര്‍ത്തിക്ക് ആണ് കളിയിലെ താരവും ടൂര്‍ണ്ണമെന്റിലെ താരവും.

എന്‍ ജഗദീഷന്‍ നേടിയ 51 റണ്‍സിന്റെ ബലത്തിലാണ് ഡിണ്ടിഗല്‍ ഡ്രാഗണ്‍സ് 117 റണ്‍സിലേക്ക് എത്തുന്നത്. എട്ടാം വിക്കറ്റായി ജഗദീഷന്‍ പുറത്താകുമ്പോള്‍ ഡ്രാഗണ്‍സിന്റെ സ്കോര്‍ 100 റണ്‍സ്. എം മുഹമ്മദ്(17), രാമലിംഗ് രോഹിത്ത്(15) എന്നിവരാണ് 15 റണ്‍സോ അതിലധികമോ നേടിയ മറ്റു താരങ്ങള്‍. മധുരൈയ്ക്കായി അഭിഷേക് തന്‍വര്‍ നാല് വിക്കറ്റും ലോകേഷ് രാജ് മൂന്നും വിക്കറ്റ് നേടി. വരുണ്‍ ചക്രവര്‍ത്തിയ്ക്ക് രണ്ട് വിക്കറ്റും ലഭിച്ചു.

മധുരൈയുടെ തുടക്കവും മോശമായിരുന്നു. സിലമ്പരസന്‍ എറിഞ്ഞ ആദ്യ ഓവറില്‍ മൂന്ന് വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്. 2/3 എന്ന നിലയില്‍ നിന്ന് മധുരൈയെ തിരികെ മത്സരത്തിലേക്ക് നയിച്ചത് അരുണ്‍ കാര്‍ത്തിക്ക്-ഷിജിത്ത് ചന്ദ്രന്‍ കൂട്ടുകെട്ടാണ്. നാലാം വിക്കറ്റില്‍ 117 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്.

50 പന്തില്‍ നിന്ന് നാല് വീതം ബൗണ്ടറിയും സിക്സും നേടിയാണ് അരു‍ണ്‍ കാര്‍ത്തിക്ക് തന്റെ 75 റണ്‍സ് നേടിയതെങ്കില്‍ 49 റണ്‍സില്‍ നിന്ന് 38 റണ്‍സ് നേടി ഷിജിത്ത് ചന്ദ്രന്‍ നിര്‍ണ്ണായകമായ റണ്ണുകള്‍ നേടുകയായിരുന്നു. സിലംബരസന്റെ സ്പെല്ലൊഴിച്ച് നിര്‍ത്തിയാല്‍ അഭിനവ് മോഹന്‍ തന്റെ നാലോവറില്‍ വെറും 11 റണ്‍സ് മാത്രം വിട്ടു നല്‍കിയതാണ് ഡിണ്ടിഗല്‍ നിരയിലെ മികച്ച ബൗളിംഗ് പ്രകടനം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial