ലെനോയ്ക്ക് പരിക്ക്, ഉൾറെച് ആദ്യമായി ജർമ്മൻ ടീമിൽ

- Advertisement -

അവസാനം ബയേൺ മ്യൂണിച്ചിന്റെ രണ്ടാം ഗോൾ കീപ്പറായ ഉൾറെച് ജർമ്മൻ ടീമിൽ എത്തി. ആഴ്സണൽ ഗോൾ കീപ്പറായ ലെനോയ്ക്ക് പരിക്കേറ്റ് പിന്മാറിയതാണ് ഉൾറെചിനെ ജർമ്മൻ സ്ക്വാഡിൽ എത്തിച്ചിരിക്കുന്നത്. അടുത്ത മാസം നടക്കുന്ന യൂറോ യോഗ്യതാ മത്സരങ്ങൾക്കായുള്ള ടീമിലാണ് ഉൾറെച് ഇടം പിടിച്ചിരിക്കുന്നത്.

ലോവ് പ്രഖ്യാപിച്ച 22 അംഗ ടീമിൽ ബാഴ്സലോണ ഗോൾ കീപ്പർ ടെർ സ്റ്റേഗനും പരിക്ക് കാരണം ഇടംപിടിച്ചിരുന്നില്ല. പരിക്ക് കാരണം പരിശീലകൻ ലോവും ജർമ്മൻ സ്ക്വാഡിനൊപ്പം ഉണ്ടാകില്ല. പകരം അസിസ്റ്റൻ പരിശീലകൻ മാർകസ് സോർഗ് ആകും ടീമിനെ നയിക്കുക. ബെലാരസിനെയും എസ്റ്റോണിയയെയും ആണ് ജർമ്മനി നേരിടുന്നത്.

Advertisement