സീരി എ, പ്രീമിയർ ലീഗ്, ലാലിഗ.. മൂന്ന് ലീഗിലും ഒരു സീസണിൽ 25 ഗോളടിക്കുന്ന ആദ്യ താരം

- Advertisement -

റെക്കോർഡുകൾ പുതുതായി സൃഷ്ടിക്കുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സാധാരണ കാര്യം മാത്രമാണ്. ഇന്നലെ സീരി എയിൽ നേടിയ ഫ്രീകിക്കോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഈ സീസൺ സീരി എയിൽ 25 ഗോളുകൾ എന്ന നേട്ടത്തിൽ എത്തി. സീരി എയിൽ ആദ്യമായാണ് റൊണാൾഡോ 25 ഗോളുകൾ അടിക്കുന്നത്. സീരി എയിൽ കൂടെ 25 ഗോളുകൾ നേടിയതോടെ അപൂർവ്വ റെക്കോർഡിൽ റൊണാൾഡോ എത്തി.

ഇംഗ്ലീഷ് പ്രീമിയർ ലീഗ്, ലാലിഗ, സീരി എ ഈ മൂന്ന് ലീഗുകളിലും ഒരു സീസണിൽ 25 ഗോളുകൾ അടിക്കുന്ന ആദ്യ താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ മാറി. മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഉണ്ടാകുമ്പോൾ പ്രീമിയർ ലീഗിൽ 25 ഗോളുകളിൽ കൂടുതൽ അടിക്കാൻ റൊണാൾഡോയ്ക്ക് ആയിരുന്നു. ലാലിഗയിൽ റയലിനൊപ്പം 25 ഗോളുകൾക്ക് കൂടുതൽ അടിച്ച സീസണുകൾ മാത്രമെ ഉണ്ടായിട്ടുള്ളൂ. 9 സീസണുകളിൽ ഇരുപത്തി അഞ്ചോ അതിലധികമോ ലീഗ് ഗോളുകൾ റൊണാൾഡോ നേടിയിരുന്നു.

Advertisement