“താൻ 20 കൊല്ലം ഒന്നും പരിശീലകനായി നിൽക്കില്ല” – സിദാൻ

Newsroom

പരിശീലകനായി ഒരുപാട് കിരീടങ്ങൾ ഇതിനകം തന്നെ നേടിയ ആളാണ് സിനദിൻ സിദാൻ. എന്നാൽ താൻ പരിശീലകനായുള്ള ജോലി ആസ്വദിക്കുന്നില്ല എന്ന് സിദാൻ പറയുന്നു. അതുകൊണ്ട് തന്നെ ഇരുപത് വർഷം ഒന്നും പരിശീലക ജോലിയിൽ താൻ ഉണ്ടാകില്ല. പരിശീലകനായുള്ള ജോലി മനുഷ്യനിലെ എല്ലാ ഊർജ്ജവും ഊറ്റുന്നു എന്നും സിദാൻ പറഞ്ഞു.

താൻ ഫുട്ബോളിൽ നിന്ന് വിരമിച്ചപ്പോൾ ഒരിക്കലും പരിശീലകൻ ആകില്ല എന്നായിരുന്നു പറഞ്ഞത്. എന്നിട്ടും ഇവിടെ ഇപ്പോൾ പരിശീലകനായി പ്രവർത്തിക്കുകയാണ്. അതുകൊണ്ട് തന്നെ ഈ പറയുന്നത് ഒക്കെ ഭാവിയിൽ എന്താകും എന്ന് അറിയില്ല എന്നും സിദാൻ പറഞ്ഞു. എന്തായാലും പെട്ടെന്ന് പരിശീലകനെന്ന ജോലി അവസാനിപ്പിക്കാൻ ആണ് തന്റെ ആഗ്രഹം എന്നും സിദാൻ പറഞ്ഞു.