ലിവർപൂളിന് ഗ്വാർഡ് ഓഫ് ഓണർ നൽകും എന്ന് മാഞ്ചസ്റ്റർ സിറ്റി

- Advertisement -

പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂളിന് അടുത്ത മത്സരത്തിൽ ഗ്വാർഡ് ഓഫ് ഓണർ നൽകും എന്ന് മാഞ്ചസ്റ്റർ സിറ്റി. ജൂലൈ 2 വ്യാഴാഴ്ച ആണ് മാഞ്ചസ്റ്ററിൽ വെച്ച് സിറ്റിയും ലിവർപൂളും ഏറ്റുമുട്ടുന്നത്. കിരീടം നേടിയ ശേഷമുള്ള ലിവർപൂളുന്റെ ആദ്യ മത്സരമാണിത്. കിരീട പോരാട്ടത്തിൽ വൈരികൾ ആണെങ്കിൽ ഗ്വാർഡ് ഓഫ് ഓണർ നൽകും എന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള പറഞ്ഞു. ലിവർപൂൾ അത് അർഹിക്കുന്നുണ്ട് എന്നും ഗ്വാർഡ് ഓഫ് ഓണർ നൽകൽ തങ്ങളുടെ കടമയാണെന്നും ഗ്വാർഡിയോള പറഞ്ഞു.

ലാലിഗയിൽ കഴിഞ്ഞ വർഷം ഒക്കെ ബാഴ്സലോണ കിരീടം നേടിയെങ്കിലും റയൽ മാഡ്രിഡ് ഗ്വാർഡ് ഓഫ് ഓണർ നൽകിയിരുന്നില്ല. എന്നാൽ അങ്ങനെയൊരു കാര്യം ഇംഗ്ലണ്ടിൽ കാണില്ല. ലിവർപൂളിന് മികച്ച സ്വീകരണം തന്നെ മാഞ്ചസ്റ്ററിൽ ഒരുക്കും എന്നും മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പറഞ്ഞു. പ്രീമിയർ ലീഗ് കിരീടം ആദ്യമായാണ് ലിവർപൂൾ സ്വന്തമാക്കുന്നത്.

Advertisement