“സാവി ഭാവിയിൽ ബാഴ്സലോണ പരിശീലകനാകും”

ബാഴ്സലോണ ഇതിഹാസം സാവി ബാഴ്സലോണ പരിശീലകൻ ആകാനുള്ള ഓഫർ നിരസിച്ചു എങ്കിലും അദ്ദേഹം പരിശീലകനായി ബാഴ്സലോണയിൽ തന്നെ എത്തും എന്ന് ക്ലബ് പ്രസിഡന്റ് ബർതൊമെയു പറഞ്ഞു. സെറ്റിയെനെ പരിശീലകനാക്കും മുമ്പ് ബാഴ്സലോണ ബോർഡ് സാവിയെ സമീപിച്ചിരുന്നതായി സാവി അറിയിച്ചിരുന്നു.

ബാഴ്സലോണയുടെ ചുമതല ഏറ്റെടുക്കേണ്ട സമയമായിട്ടില്ല എന്ന് പറഞ്ഞായിരുന്നു സാവി ഓഫർ നിരസിച്ചത്. എന്നാൽ സാവി ഒരു ദിവസം ബാഴ്സലോണ കോച്ചായി തന്നെ എത്തും എന്ന് ബർതൊമെയു പറഞ്ഞു. സെറ്റിയന്റെ കരാർ ആറു മാസം കഴിഞ്ഞ് ബാഴ്സക്ക് വേണമെങ്കിൽ റദ്ദാക്കാം എന്ന വ്യവസ്ഥയുണ്ട്. ആ വ്യവസ്ഥ വെക്കാൻ കാരണം ക്ലബിൽ ബോർഡ് ഇലക്ഷൻ വരുന്നത് കൊണ്ടാണ് എന്നും ബർതൊമെയു പറഞ്ഞു.

Previous articleസെഞ്ചുറിക്ക് തൊട്ടരികിൽ ശിഖർ ധവാൻ പുറത്ത്, ഇന്ത്യ മികച്ച സ്കോറിലേക്ക്
Next articleടെറിഫിക് മൈന്‍ഡ്സിനെ പരാജയപ്പെടുത്തി യെപ്ഡെസ്ക് സ്ട്രൈക്കേഴ്സ്