ബാഴ്സലോണയുടെ പരിശീലകനായി സാവി എത്തുമെന്ന അഭ്യൂഹങ്ങൾ ശക്തിപ്പെടുന്നു. സാവിയുമായി ബാഴ്സലോണ ചർച്ചയിലാണ് എന്ന് സാവിയുടെ ക്ലബായ അൽ സാദ് ഔദ്യോഗികമായി അറിയിച്ചു. സാവിയും ബാഴ്സലോണയും തമ്മിൽ ചർച്ചയിലാണെന്നും സാവി എവിടേക്ക് പോയാലും അദ്ദേഹത്തിന് ക്ലബിന്റെ ആശംസകൾ ഒപ്പം ഉണ്ടാകും എന്ന് അൽ സാദ് ക്ലബ് പ്രസിഡന്റ് പറഞ്ഞു.
സാവിയോടും മാധ്യമങ്ങൾ ഈ അഭ്യൂഹങ്ങളെ കുറിച്ച് ചോദിച്ചു എങ്കിലും അദ്ദേഹം വ്യക്തമായ ഉത്തരം നൽകിയില്ല. ബാഴ്സലോണ തനിക്ക് ഏറെ ഇഷ്ടപ്പെട്ട ക്ലബാണെന്നും എന്നാൽ ഇപ്പോൾ താൻ അൽ സാദിന്റെ പരിശീലകനാണ് തന്റെ ശ്രദ്ധ മുഴുവൻ ഇവിടെയാണ് എന്നും സാവി പറഞ്ഞു. എന്നാൽ അറേബ്യൻ മാധ്യമങ്ങൾ സാവിൽ ഞായറാഴ്ച തന്നെ അൽ സാദ് പരിശീലക സ്ഥാനം ഒഴിയും എന്ന് പറയുന്നു. തിങ്കളാഴ്ച കാറ്റലോണിയയിൽ എത്തും എന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സൂപ്പർ കോപയിൽ പരാജയപ്പെട്ടതോടെയാണ് വാല്വെർദെയെ പുറത്താക്കാനുള്ള നീക്കങ്ങൾ ബാഴ്സലോണ തുടങ്ങിയത്. എറിക് അബിദാൽ കഴിഞ്ഞ ദിവസം ഖത്തറിൽ ചെന്ന് സാവിയുമായി ചർച്ചകൾ നടത്തിയിരുന്നു.