നിധീഷ് കേരളത്തിന്റെ രക്ഷകനാകുന്നു, പഞ്ചാബ് തകരുന്നു

- Advertisement -

രഞ്ജി ട്രോഫിയിൽ കേരളം പഞ്ചാബിനെ പന്ത് കൊണ്ട് വിറപ്പിക്കുകയാണ്. രണ്ടാം ദിവസത്തിന്റെ തുടക്കത്തിൽ തന്നെ പഞ്ചാബിന്റെ മൂന്ന് വിക്കറ്റുകൾ എടുക്കാൻ കേരളത്തിനായി. 2 വിക്കറ്റിന് 46 എന്ന നിലയിൽ കളിയാരംഭിച്ച പഞ്ചാബ് ഇപ്പോൾ 5 വിക്കറ്റിന് 84 എന്ന നിലയിലാണ് ഉള്ളത്. കേരളത്തിന്റെ നിധീഷിന്റെ ബൗളിംഗ് ആണ് പഞ്ചാബിനെ തകർത്തത്.

അഞ്ചിൽ നാലു വിക്കറ്റും നിധീഷ് തന്നെയാണ് സ്വന്തമാക്കിയത്. 10 ഓവറിൽ 31 റൺസിനാണ് നിധീഷ് 4 വിക്കറ്റ് വീഴ്ത്തിയത്. ജലജ് സക്സേനയാണ് മറ്റൊരു വിക്കറ്റ് വീഴ്ത്തിയത്. ആദ്യ ഇന്നിങ്സിൽ കേരളം 227 റൺസ് എടുത്ത് പുറത്തായിരുന്നു.

Advertisement