പോർച്ചുഗീസ് താരം വില്യം കാർവാലോയുമായുള്ള കരാർ റയൽ ബെറ്റിസ് പുതുക്കി. താരത്തിന്റെ നിലവിലെ ഈ സീസണോടെ അവസാനിക്കാൻ ഇരിക്കുകയായിരുന്നു. 2026 വരെയാണ് പുതിയ കരാർ. ടീമിലെ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന താരങ്ങളിൽ ഒരാളായ കാർവലോയുടെ വരുമാനം പുതിയ കരാർ പ്രകാരം ആയതോടെ ടീമിലേക്ക് എത്തിച്ച് ഇതുവരെ ലീഗിൽ രെജിസ്റ്റർ ചെയ്യാൻ കഴിയാത്ത താരങ്ങളെ ബെറ്റിസിന് ഇനി രെജിസ്റ്റർ ചെയ്യാൻ ആവും. മുന്നേറ്റ താരം വില്ല്യൻ ജോസ്, കീപ്പർ ക്ലൗഡിയോ ബ്രാവോ എന്നിവരെ ലീഗിൽ രജിസ്റ്റർ ചെയ്യാൻ ബെറ്റിസിനായിരുന്നില്ല.
നേരത്തെ നിരവധി ടീമുകൾ താരത്തിനായി ട്രാൻസ്ഫർ വിൻഡോയിൽ രംഗത്ത് വന്നിരുന്നു. മോൻസ, ലിയോൺ, ഫെനർബാഷെ അടക്കം താരത്തിൽ താൽപര്യം പ്രകടിപ്പിച്ചെങ്കിലും ബെറ്റിസ് ആവശ്യപ്പെട്ട തുക നൽകാൻ ആരും തയ്യാറായില്ല. അതേ സമയം അവസാന ലീഗ് മത്സരങ്ങളിൽ താരത്തിന് പരിക്കേറ്റു. പുതിയ താരങ്ങളെ ലീഗിൽ രെജിസ്റ്റർ ചെയ്യാൻ ടീമിൽ നിന്ന് ചില താരങ്ങളെ ഒഴിവാക്കേണ്ടിയിരുന്ന ബെറ്റിസിന് ട്രാൻസ്ഫർ വിൻഡോയിൽ കാര്യങ്ങൾ കരുതിയ പോലെ അനുകൂലമായില്ല. എന്നാൽ കാർവലോയുടെ പുതിയ കരാർ ടീമിന് ആശ്വാസമാകും. മുന്നേറ്റ താരം വില്ല്യൻ ജോസിനെ ഇതോടെ മാഡ്രിഡിനെതിരായ നാളെ നടക്കുന്ന മത്സരത്തിൽ ഇറക്കാനും ടീമിന് സാധിക്കും.