ഗുർസിമ്രത് ഗിൽ ഇനി മുംബൈ സിറ്റിയിൽ

Nihal Basheer

20220902 154545
Download the Fanport app now!
Appstore Badge
Google Play Badge 1

ഗുർസിമ്രത് സിംഗ് ഗില്ലിന്റെ സൈനിംഗ് മുംബൈ സിറ്റി എഫ്‌സി ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2022-23 സീസണിന്റെ അവസാനം വരെയുള്ള കരാറിൽ ആണ് 25-കാരൻ മുംബൈ സിറ്റിക്ക് ഇപ്പം ചേരുന്നത്. എഐഎഫ്എഫ് എലൈറ്റ് അക്കാദമിയിലൂടെയും ചണ്ഡീഗഡ് ഫുട്ബോൾ അക്കാദമിയിലൂടെയുൻ വളർന്ന താരമാണ് ഗിൽ.

2016ൽ ബെംഗളൂരു എഫ്‌സിയുമായി തന്റെ ആദ്യ പ്രൊഫഷണൽ കരാർ ഒപ്പുവച്ചു. 2017ൽ ഫെഡറേഷൻ കപ്പ് നേടിയ ബെംഗളൂരു ടീമിന്റെ ഭാഗമായിരുന്നു. . വേഴ്സറ്റൈൽ പ്രതിരോധനിരക്കാരൻ 2017-18ൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിലേക്ക് മാറി.

പിന്നീട് വീണ്ടും താരം ബെംഗളൂരുവിലേക്ക് എത്തി. 2018-19 ലെ ഐഎസ്എൽ കിരീടം നേടിയ ബെംഗളൂരു സ്ക്വാഡിന്റെ ഭാഗമായി. ഐ ലീഗ് ടീമായ സുദേവ ഡൽഹിയിൽ കളിച്ചിട്ടുള്ള താരം അവസാന സീസണിൽ ഐഎസ്എൽ ടീമായ എടികെ മോഹൻ ബഗാനിലായിരുന്നു കളിച്ചിരുന്നത്.