“താൻ ലോകത്തെ മികച്ച ഗോൾകീപ്പർമാരിൽ ഒന്ന്, അതാണ് വിമർശനങ്ങൾക്ക് കാരണം”

Newsroom

തനിക്ക് എതിരെ വരുന്ന രൂക്ഷ വിമർശനങ്ങളോട് പ്രതികരിച്ച് റയൽ മാഡ്രിഡ് ഗോൾകീപ്പർ കോർതുവ. താൻ ലോകത്തെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒരാളാണെന്നും അതാണ് വിമർശകർ തന്നെ തേടി വരുന്നത് എന്നും കോർതുവ പറഞ്ഞു. താൻ പത്രങ്ങൾ വായിക്കാറില്ല. അതുകൊണ്ട് തന്നെ വിമർശനങ്ങൾ തന്നെ ബാധിക്കാറില്ല എന്നും അദ്ദേഹം പറഞ്ഞു.

ഒരിക്കലും ഗോൾ കീപ്പറായി കളിച്ചിട്ടില്ലാത്ത മാധ്യമപ്രവർത്തകർക്ക് എങ്ങനെയാണ് തന്നെ വിലയിരുത്താൻ ആവുക. തന്റെ പരിശീലകരും സഹ താരങ്ങളും പറയുന്ന കാര്യങ്ങളെ താൻ വിലക്ക് എടുക്കാറുള്ളൂ. കോർതുവ പറഞ്ഞു. താൻ ആയിരിക്കും റയൽ മാഡ്രിഡിലെ ഒന്നാം നമ്പർ കീപ്പർ എന്ന് സിദാൻ ഉറപ്പ് നൽകിയിട്ടുണ്ട്. സിദാന് തന്നിൽ വലിയ വിശ്വാസം എപ്പോഴും ഉണ്ട്. ബെൽജിയ താരം പറഞ്ഞു. സീസൺ മികച്ച രീതിയിൽ ആരംഭിച്ച കോർതുവ 500 മിനുട്ടുകളിൽ അധികമായി ഒരു ഗോൾ അവസാനമായി വഴങ്ങിയിട്ട്.