നിരാശ മാത്രം!! വീണ്ടും വിജയമില്ലാതെ ബാഴ്സലോണ, ഡിയോങ്ങിന് ചുവപ്പ് കാർഡ്

20210924 033122

ബാഴ്സലോണ മെസ്സി എന്ന മഹാപ്രതിഭ പോയതിന്റെ ക്ഷീണത്തിൽ തന്നെയാണ്. ഒരിക്കൽ കൂടെ ബാഴ്സലോണ പോയിന്റ് നഷ്ടപ്പെടുത്തുന്നതാണ് ഇന്ന് കാണാൻ ആയത്. ഇന്ന് എവേ ഗ്രൗണ്ടിൽ കാദിസിനെ നേരിട്ട ബാഴ്സലോണക്ക് ഗോൾ രഹിത സമനിലയുമായി തൃപ്തിപ്പെടേണ്ടി വന്നു. ലീഗിൽ ഏറെ പിറകിൽ നിൽക്കുന്ന കാദിസിനെതിരെ ഒരു ചുവപ്പ് കാർഡും ബാഴ്സക്ക് വിനയായി. 65ആം മിനുട്ടിൽ മധ്യനിര താരം ഡിയോങ്ങാണ് രണ്ട് മഞ്ഞ കാർഡും ഒപ്പം മാർച്ചിംഗ് ഓർഡറും വാങ്ങിയത്.

രണ്ടാം പകുതിയിൽ കദിസ് നല്ലവ്വസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ടെർസ്റ്റേഗൻ തടസ്സമായി നിന്നു‌. കഴിഞ്ഞ മത്സരത്തിലും ബാഴ്സലോണ സമനില വഴങ്ങിയിരുന്നു.5 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 9 പോയിന്റുമായി ബാഴ്സലോണ ഇപ്പോൾ ഏഴാം സ്ഥാനത്താണ് ഉള്ളത്. ബാഴ്സലോണ റയൽ മാഡ്രിഡ്, അത്ലറ്റിക്കോ എന്നീ ക്ലബുകളെക്കാൾ ഒരു മത്സരം കുറവാണ് കളിച്ചത്.

Previous articleടാമി അബ്രഹാമിന്റെ ഗോളിൽ റോമ ജയം
Next articleഇന്ത്യൻ വനിതാ ഫുട്ബോൾ ടീം നാലു സൗഹൃദ മത്സരങ്ങൾ കളിക്കും