ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം നാലു സൗഹൃദ മത്സരങ്ങൾ കളിക്കും

Img 20210924 012855

ഏഷ്യൻ കപ്പിനായി ഒരുങ്ങുന്ന ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം അടുത്ത മാസം നാലു സൗഹൃദ മത്സരങ്ങൾ കളിക്കും. ദുബൈയിലും മനാമയിലും വെച്ചാകും മത്സരങ്ങൾ നടക്കുക. ഒക്ടോബർ 2 ദുബൈക്ക് എതിരെ ആകും ആദ്യ മത്സരം. പിന്നീട് ഒക്ടോബർ 4ന് ദുബൈയിൽ വെച്ച് തന്നെ ഇന്ത്യ ടുണീഷ്യയെ നേരിടും. അതു കഴിഞ്ഞ് മനാമയിലേക്ക് പോകുന്ന ഇന്ത്യൻ ടീം അവിടെ വെച്ച് ബഹ്റൈനെയും ചൈനീസ് തയ്പൈയെയും നേരിടും.

അടുത്ത വർഷം ആദ്യമാണ് ഇന്ത്യയിൽ വെച്ച് ഏഷ്യൻ കപ്പ് നടക്കേണ്ടത്. അവസാന ഒരുമാസമായി റാഞ്ചിയിൽ ഇന്ത്യൻ വനിതാ ടീം പരിശീലനത്തിലാണ്. ഇനി എല്ലാ മാസവും നാല് സൂഹൃദ മത്സരങ്ങൾ എങ്കിലും കളിക്കാൻ ആണ് ഇന്ത്യ ഉദ്ദേശിക്കുന്നത്. സ്വീഡിഷ് പരിശീലകൻ തോമസ് ഡെന്നർബിയാണ് ഇന്ത്യൻ ടീമിന്റെ പരിശീലകൻ.

Fixture;
Oct 2: India vs UAE (Dubai)
Oct 4: India vs Tunisia (Dubai)
Oct 10: India vs Bahrain (Manama)
Oct 13: India vs Chinese Taipei (Manama)

Previous articleനിരാശ മാത്രം!! വീണ്ടും വിജയമില്ലാതെ ബാഴ്സലോണ, ഡിയോങ്ങിന് ചുവപ്പ് കാർഡ്
Next articleമികച്ച പിച്ചിൽ ലഭിച്ച മികച്ച തുടക്കം മുതലാക്കാനാകാതെ പോയത് മുംബൈയ്ക്ക് വിനയായി – രോഹിത് ശര്‍മ്മ