ഉംറ്റിറ്റിക്ക് വീണ്ടും പരിക്ക്, ഇനി ഈ സീസണിൽ കളിക്കില്ല

Img 20220117 221009

ഫ്രഞ്ച് താരം സാമുവൽ ഉംറ്റിറ്റി വീണ്ടും പരിക്ക്. താരത്തിന്റെ കാലിനു പരിക്കേറ്റതായി ബാഴ്സലോണ അറിയിച്ചു. താരം മാസങ്ങളോളം പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. ഈ സീസണിൽ ഇനി കളിക്കാൻ സാധ്യതയില്ല. സീസണിൽ നിർണായക ഘട്ടത്തിലാണ് ബാഴ്സലോണക്ക് വീണ്ടും ഉംറ്റിറ്റിയെ നഷ്ടമാകുന്നത്. കഴിഞ്ഞ മാസം മാത്രമായിരുന്നു ഉംറ്റിറ്റിക്ക് പരിക്ക് മാറി ടീമിനൊപ്പം ചേർന്നത്.

2018-19 സീസൺ തുടക്കം മുതൽ ഉംറ്റിറ്റിയെ പരിക്ക് വേട്ടയാടുകയാണ്. അതുകൊണ്ട് തന്നെ താരം തന്റെ പഴയ ഫോമിലേക്ക് പിന്നീട് എത്തിയതുമില്ല. ഉംറ്റിറ്റിക്ക് ബാഴ്സലോണയിൽ എത്തിയ ശേഷം വരുന്ന പത്താമത്തെ പ്രധാന പരിക്കാണ് ഇത്. ഇത് വരെ 70ൽ അധികം മത്സരങ്ങൾ പരിക്ക് കാരണം ഉംറ്റിറ്റിക്ക് ബാഴ്സലോണയിൽ നഷ്ടമായി. താരത്തിന് ശസ്ത്രക്രിയ ഉടൻ നടത്തും എന്ന് ക്ലബ് അറിയിച്ചു. കഴിഞ്ഞ ആഴ്ച ഉംറ്റിറ്റി ബാഴ്സലോണയിൽ പുതിയ കരാർ ഒപ്പുവെച്ചിരുന്നു‌