ട്രിപ്പിയർ പരിക്കേറ്റ് പുറത്ത്, പ്രതിസന്ധി തീരാതെ അത്ലറ്റികോ

- Advertisement -

ലീഗിൽ മോശം ഫോമിലുള്ള അത്ലറ്റികോ മാഡ്രിഡിന് തിരിച്ചടിയായി വീണ്ടും ഒരു പരിക്ക്. ഇത്തവണ റൈറ്റ് ബാക് ആയ ഇംഗ്ലീഷ് താരം കീരൺ ട്രിപ്പിയർ ആണ് പരിക്കേറ്റ് പുറത്തായത്. ഗ്രോയിൻ ഇഞ്ചുറി പറ്റിയ താരത്തിന് ചുരുങ്ങിയത് ഒരു മാസം എങ്കിലും പുറത്ത് ഇരിക്കേണ്ടി വരും.

ജനുവരി 12 ന് സൂപ്പർ കോപ്പ ഫൈനലിൽ റയലിന് എതിരെ കളിച്ച ശേഷം താരം ടീമിനായി ഇറങ്ങിയിട്ടില്ല. ഗ്രോയിൻ ഇഞ്ചുറി ഗുരുതരമാണ് എന്ന് ഉറപ്പിച്ചതോടെ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ ലിവർപൂളിന് എതിരായ ആദ്യ പാദ പ്രീ ക്വാർട്ടർ മൽസരത്തിൽ ട്രിപ്പിയർ ഉണ്ടാവില്ല എന്ന് ഉറപ്പായി. 29 വയസുകാരനായ താരം ശസ്ത്രക്രിയക്ക് വിധേയനായ വിവരവും അത്ലറ്റികോ ഔദ്യോഗികമായി സ്ഥിതീകരിച്ചു. നിലവിൽ ല ലീഗെയിൽ ആറാം സ്ഥാനത്താണ് അത്ലറ്റികോ മാഡ്രിഡ്.

Advertisement