ആദ്യ ദിനം കേരളത്തിനെതിരെ വിദർഭക്ക് മികച്ച സ്കോർ

Photo: Facebook/@KeralaCricketAssociation
- Advertisement -

കേരളത്തിനെതിരായ എലൈറ്റ് ഗ്രൂപ്പ് രഞ്ജി മത്സരത്തിന്റെ ആദ്യ ദിനം വിദർഭക്ക് മികച്ച സ്കോർ. ഒന്നാം ദിവസം കളി അവസാനിക്കുമ്പോൾ വിദർഭ 6 വിക്കറ്റ് നഷ്ടത്തിൽ 239 റൺസ് എടുത്തിട്ടുണ്ട്. ടോസ് നേടിയ കേരളം വിദർഭയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

ഓപ്പണർമാരെ കേരള ബൗളർമാർ പെട്ടെന്ന് പുറത്താക്കിയെങ്കിലും തുടർന്ന് വന്ന വാസിം ജാഫറും ഗണേഷ് സതീഷും ചേർന്ന് മികച്ച കൂട്ടുകെട്ടാണ് പടുതിയർത്തിയത്. തുടർന്ന് വന്ന സിദ്ധേഷ് വാത്തും മികച്ച പ്രടകനമാണ് പുറത്തെടുത്തു. എന്നാൽ മൂന്ന് പേരുടെയും വിക്കറ്റുകൾ വീഴ്ത്തി കേരളം മത്സരത്തിലേക്ക് തിരിച്ചുവരുകയായിരുന്നു.

വാസിം ജാഫർ 57 റൺസും ഗണേഷ് സതീഷ് 58 റൺസും സിദ്ധേഷ് വാത്ത് 43 റൺസുമെടുത്ത് പുറത്തായി. നിലവിൽ 22 റൺസുമായി ആദിത്യ സർവറ്റെയും 24 റൺസുമായി അക്ഷയ് കാർണിവാറുമാണ് ക്രീസിൽ ഉള്ളത്. കേരളത്തിന് വേണ്ടി നിധീഷ് എം.ഡി മൂന്ന് വിക്കറ്റും ബേസിൽ എൻ.പി രണ്ടു വിക്കറ്റും വിനൂപ് മനോഹരൻ ഒരു വിക്കറ്റും വീഴ്ത്തി.

Advertisement