ലയണൽ മെസ്സി ഇല്ലാതെ ഇറങ്ങിയ ബാഴ്സലോണയെ രക്ഷിച്ച് ടെർ സ്റ്റേഗൻ. ഇന്നലെ സ്പാനിഷ് സൂപ്പർ കപ്പ് സെമി ഫൈനൽ മത്സരത്തിൽ റയൽ സോസിഡാഡിനെ നേരിട്ട ബാഴ്സലോണ പെനാൾട്ടി ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിന് ഒടുവിലാണ് വിജയം സ്വന്തമാക്കിയത്. നിശ്ചിത സമയത്ത് 1-1 എന്ന് അവസാനിച്ച മത്സരം ടെസ്റ്റേഗന്റെ മികവിൽ പെനാൾട്ടി ഷൂട്ടൗട്ടിൽ ബാഴ്സലോണ തങ്ങളുടേതാക്കി മാറ്റുക ആയിരുന്നു.
ഇന്നലെ കളിയുടെ 39ആം മിനിട്ടിൽ ഡിയോങ്ങിന്റെ ഗോളിൽ നിന്നാണ് ബാഴ്സലോണ ലീഡ് എടുത്തത്. ഗ്രീസ്മന്റെ പാസിൽ നിന്നായിരുന്നു ഗോൾ ഈ ഗോളിന് പെട്ടെന്ന് തന്നെ മറുപടി നൽകാൻ സോസിഡാഡിനായി. ഒരു പെനാൾട്ടിയിൽ നിന്ന് ഒയർസബാൽ ആണ് സോഡിഡാനെ 51ആം മിനുട്ടിൽ ഒപ്പം എത്തിച്ചത്. പെനാൾട്ടി ഷൂട്ടൗട്ടിൽ രണ്ട് സേവുകളുമായാണ് ടെർ സ്റ്റേഗൻ താരമായത്. പെനാൾട്ടിയിൽ മാത്രമല്ല നിശ്ചിത സമയത്തിനു മുമ്പ് ആറോളം സേവുകളുൻ ടെർസ്റ്റേഗൻ നടത്തിയിരുന്നു. ഷൂട്ടൗട്ടിൽ 3-2 എന്ന സ്കോറിന് ബാഴ്സലോണ വിജയിച്ചു. ബാഴ്സയുടെ ഗ്രീസ്മൻ, ഡിയോങ് എന്നിവർക്ക് കിക്ക് പിഴച്ചു. പുജ്, പ്യാനിച്, ഡെംബലെ എന്നിവർ ലക്ഷ്യം കണ്ടു. ഇന്ന് രണ്ടാം സെമിയിൽ റയൽ മാഡ്രിഡ് അത്ലറ്റിക് ബിൽബാവോയെ നേരിടും.