സുവാരസിന്റെ പുതിയ ടെസ്റ്റും പോസിറ്റീവ്, ബാഴ്സക്ക് എതിരെ കളിക്കാൻ പറ്റില്ല

20201119 014256
Credit: Twitter
- Advertisement -

സുവാരസിന്റെ പുതിയ കൊറോണ ടെസ്റ്റും പോസിറ്റീവ് ആയിരിക്കുകയാണ്. ഇതോടെ താരത്തിന്റെ മാഡ്രിഡിലേക്കുള്ള മടക്കം പ്രതിസന്ധിയിൽ ആയി. ഇതോടെ സുവാരസ് ബാഴ്സലോണക്ക് എതിരെ കളിക്കില്ല എന്ന് ഉറപ്പായി. ഉറുഗ്വേ ടീമിനൊപ്പം നിൽക്കെ ആയിരുന്നു സുവാരസിന് കൊറോണ സ്ഥിരീകരിച്ചത്. ബ്രസീലിന് എതിരായ മത്സരം താരത്തിന് നഷ്ടമായിരുന്നു.

ആ മത്സരത്തിന് മുന്നോടി ആയി നടത്തിയ ടെസ്റ്റിലായിരുന്നു സുവാരസ് പോസിറ്റീവ് ആയത്. താരം ഇപ്പോൾ ക്വാരന്റൈനിൽ പോകേണ്ടി വരും. സുവാരസിന് ഇനി മൂന്ന് ദിവസം കഴിഞ്ഞാണ് അടുത്ത കൊറോണ പരിശോധന. ഈ വരുന്ന ഞായറാഴ്ച സുവാരസിന്റെ മുൻ ക്ലബായ ബാഴ്സലോണയെ ആദ്യമായി അത്ലറ്റിക്കോ ജേഴ്സിയിൽ നേരിടാൻ ഇരിക്കുക ആയിരുന്നു സുവാരസ്. ആ മത്സരം താരത്തിന് നഷ്ടമാകും. ഇത് കൂടാതെ അത്ലറ്റിക്കോ മാഡ്രിഡിന്റെ ചാമ്പ്യൻസ് ലീഗ് മത്സരവും സുവാരസിന് നഷ്ടമാകും.

Advertisement