വിജയത്തിലും ബാഴ്‌സലോണക്ക് തലവേദനയായി സുവാരസിന്റെ പരിക്ക്

റയൽ ബെറ്റിസിനെതിരെ ബാഴ്‌സലോണക്ക് 4-1ന് ജയിച്ചെങ്കിലും ഫോർവേഡ് ലൂയിസ് സുവാരസിന് പരിക്ക്. മത്സരത്തിൽ സുവാരസ് മനോഹരമായ ഗോളും നേടിയിരുന്നു. എന്നാൽ മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് സുവാരസിന് പരിക്കേറ്റത്. പരിക്കേറ്റ സുവാരസിന് പകരം കൂട്ടീഞ്ഞോ ഇറങ്ങുകയും ചെയ്തിരുന്നു. നേരത്തെ തന്നെ ഡെംബലെ ഹാംസ്ട്രിങ് ഇഞ്ചുറി കാരണം ടീമിന് പുറത്താണ്.

സുവാരസിന്റെ പരിക്കിന്റെ വ്യാപ്തി ഇന്നത്തെ പരിശോധനകൾക്ക് ശേഷം മാത്രമേ വ്യക്തമാവു എന്ന് ബാഴ്‌സലോണ അറിയിച്ചിട്ടുണ്ട്. അതെ സമയം ദേശീയ ടീമിന്റെ മത്സരങ്ങൾക്കായി സുവാരസ് ഉറുഗ്വ ടീമിനൊപ്പം ചേരാനുള്ള സാധ്യത കുറവാണ്. ഏപ്രിൽ 10ന് നടക്കുന്ന മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾക്ക് താരം തിരിച്ചെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

മത്സരത്തിൽ മെസ്സിയുടെ ഹാട്രിക്കിന്റെയും സുവാരസിന്റെ സോളോ ഗോളിന്റെയും പിൻബലത്തിൽ ബാഴ്‌സലോണ വിജയിച്ചിരുന്നു. ലീഗിൽ 10 മത്സരം മാത്രം ബാക്കി നിൽക്കെ രണ്ടാം സ്ഥാനത്തുള്ള അത്ലറ്റികോ മാഡ്രിഡിനെക്കാൾ 10 പോയിന്റിന്റെ ലീഡ് ബാഴ്‌സലോണക്കുണ്ട്.

Previous articleഇന്ത്യയ്ക്കെതിരെ പരമ്പരവിജയം ഓസ്ട്രേലിയയ്ക്ക് റാങ്കിംഗില്‍ മുന്നേറ്റം, ന്യൂസിലാണ്ട് മൂന്നാം സ്ഥാനത്ത്
Next articleഏകദിന ക്രിക്കറ്റിന്റെ അവസാനത്തില്‍ നാലാം റാങ്കിലെത്തി ഇമ്രാന്‍ താഹിര്‍